ന്യൂദല്‍ഹി: ഇന്ത്യയില്‍ അശാന്തി പടര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. പിഎഫ്ഐക്കെതിരെ രാജ്യവ്യാപകമായി നടന്ന റെയ്ഡിന്റെ പശ്ചാത്തലത്തില്‍ നാഗ്പുര്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പിഎഫ്ഐ പുതിയ പ്രവര്‍ത്തനരീതി സ്വീകരിച്ചെന്നാണു അന്വേഷണങ്ങളില്‍നിന്നു മനസ്സിലാകുന്നത്. രാജ്യത്തിനകത്ത് അശാന്തി പടര്‍ത്താന്‍ വന്‍ പദ്ധതികള്‍ അവര്‍ക്കുണ്ടാ.ിരുന്നു. സമുദായ സംഘര്‍ഷങ്ങള്‍ക്കായും അവര്‍ പ്രവര്‍ത്തിച്ചു. പിഎഫ്‌ഐക്ക് എതിരായ ദേശീയ അന്വേഷണ ഏജന്‍സിയുടെയും (എന്‍ഐഎ) ഭീകരവിരുദ്ധ സ്‌ക്വാഡിന്റെയും (എടിഎസ്) നടപടികള്‍ കാണിക്കുന്നത്, അവര്‍ക്കെതിരെ മതിയായ തെളിവുകളും രേഖകളും ഉണ്ടെന്നാണ്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ്. അടുത്ത കാലത്ത് കേരള സര്‍ക്കാര്‍ പോലും പിഎഫ്ഐ നിരോധിക്കണമെന്ന് വെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി പറഞ്ഞു.
എന്‍ഐഎയും ഇഡിയും രാജ്യവ്യാപകമായി 93 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 106 പേരാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: