തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ വ്യാപക ആക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ഹര്‍ത്താലിന്റെ മറവില്‍ കേരളത്തില്‍ വ്യാപക ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥലമായി കേരളം മാറിയെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
വെള്ളിയാഴ്ച കേരളത്തില്‍ കറുത്ത ദിനമായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ കേരളത്തില്‍ മാത്രം ഹര്‍ത്താലും ആക്രമണവും നടന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മറുപടി പറയണം. സിപിഎം എംപി ദേശീയ അന്വേഷണ നടപടികളെ എതിര്‍ത്ത് രംഗത്തെത്തി. സിപിഎമ്മിന് പിഎഫ്‌ഐയുടെ പിന്തുണ കിട്ടുന്നുണ്ട്. ഇരുവരും പരസ്പരം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീവ്രവാദ ശക്തികളുമായി പോപ്പുലര്‍ ഫ്രണ്ടിനു ബന്ധമുണ്ട്. വന്‍ തുകകളാണ് ഇവര്‍ക്കായി വരുന്നത്. ഏറ്റവും അധികം തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥലം ആയി കേരളം മാറുകയാണ്.
പ്രധാനമന്ത്രിയെ വരെ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായി എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടെങ്കിലും മോദി അത് അടിച്ചമര്‍ത്തി. തെളിവുകളുടെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും.
അതേസമയം കേന്ദ്രമന്ത്രി രാഹുല്‍ ഗാന്ധിയേയും വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയും പോപ്പുലര്‍ ഫ്രണ്ടിന്റെ പേരെടുത്ത് പറയാന്‍ തയാറാവുന്നില്ല.
എന്താണ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ സന്ദേശം. നര്‍കോട്ടിക് ജിഹാദ് വിഷയം ഉയര്‍ത്തിയ പാലാ ബിഷപ്പിനെ രാഹുല്‍ കാണാന്‍ തയാറായില്ലെന്നും വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: