കോഴിക്കോട് : സംസ്ഥാനത്തെ സ്കൂള്‍ പ്രവര്‍ത്തന സമയം മാറ്റുന്നതിനുള്ള ഖാദര്‍ കമ്മിറ്റി റിപ്പാര്‍ട്ടിനെതിരെ മുസ്ലിം ലീഗ്. സ്കൂള്‍ പഠന സമയം രാവിലെ എട്ട് മുതല്‍ ഒരു മണി വരെ ആക്കണമെന്നാണ് ഖാദര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ അത് മത വിദ്യാഭ്യാസത്തെ ഇല്ലാതാക്കുമെന്നാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചത്.
സ്കൂള്‍ സമയ മാറ്റം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് മത സംഘടനകളുമായി ചര്‍ച്ച നടത്തണം. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കരുത്. വഖഫ് വിഷയം പോലെ സര്‍ക്കാരിന് അബദ്ധം പറ്റരുതെന്നും ലീഗ് സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുള്ള കാര്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാമെന്നാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റൊരു പ്രധാന ശുപാര്‍ശ അധ്യാപക പഠനത്തെ കുറിച്ചാണ്. അധ്യാപക പഠനത്തിന് അഞ്ച് വര്‍ഷത്തെ കോഴ്സിനാണ് കമ്മിറ്റിയുടെ ശുപാര്‍ശ. പ്ലസ് ടുവിന് ശേഷം ടിടിസിക്കും ബിഎഡിനും പകരം അഞ്ച് വര്‍ഷത്തെ ഒറ്റ കോഴ്സെന്നതാണ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.
സര്‍ക്കാരിന്റെ സ്കൂള്‍ സമയ മാറ്റത്തിനുള്ള ശുപാര്‍ശ മദ്രസ പ്രവര്‍ത്തനത്തെയും മത പഠനത്തെയും അട്ടിമറിക്കുമെന്ന് പറഞ്ഞ് സമസ്ത നേതാവും എസ്വൈഎസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദും നേരത്തെ രംഗത്ത് എത്തിയിരുന്നു. അതേസമയം മുസ്ലിം ലീഗ് ആണ് എസ്ഡിപിഐയെ വളര്‍ത്തുന്നതെന്ന് കഴിഞ്ഞദിവസം സിപിഎം നേതാവ് എംവി ജയരാജന് ആരോപിച്ചിരുന്നു. ജയരാജന് എവിടെ നിന്നാണ് ഇത്തരമൊരു വിവരം കിട്ടിയത്. എസ്ഡിപിഐ നേതാക്കളുടെ അറസ്റ്റില്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കുളള ജാള്യത മറയ്ക്കാനാണോ ഇത്തരം പരാമര്‍ശം എന്നറിയില്ല. സ്വന്തം പാര്‍ട്ടിയെ രക്ഷിക്കാനുള്ള അമിത ആവേശമാണ് അദ്ദേഹത്തിനുള്ളത്. പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തിയത് ലീഗ് അല്ല. ലീഗിന് തീവ്രത പോരെന്നാണ് എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ ആരോപണം. ലീഗിനെ എതിര്‍ത്താണ് ഇത്തരം സംഘടനകള്‍ ശക്തിപ്രാപിച്ചതെന്ന് പിഎംഎ സലാം പറഞ്ഞു.
രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരേ കേന്ദ്രഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ നേരത്തെ തന്ന ഉയര്‍ന്നിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേയുള്ള നടപടി ഇത്തരത്തിലുള്ളതാണോ എന്ന് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം മാത്രമേ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കഴിയുകയുള്ളൂ.
ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണങ്ങളെ തടയുന്നതില്‍ പോലീസ് നിഷ്ക്രിയരായിരുന്നു. ഇത്രയും ആക്രമണങ്ങള്‍ നടന്ന ഒരു ഹര്‍ത്താല്‍ കേരളത്തിലുണ്ടായിരുന്നില്ല. സര്‍ക്കാരും പോലീസും നോക്കുകുത്തികളായി. ദേശീയതലത്തില്‍ നടന്ന റെയ്ഡില്‍ പ്രതിഷേധിച്ച് കേരളത്തില്‍ മാത്രം ഹര്‍ത്താല്‍ നടത്തിയത് ശരിയായ നടപടിയല്ല. ചില ലാഭങ്ങള്‍ക്ക് വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളും പേക്കൂത്തുമാണെന്നും സലാം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: