തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട നടത്തിയ ഹര്‍ത്താലിലെ തോന്നിവാസങ്ങളും കണ്ടിട്ട് മൗനികളായിരിക്കുകയാണ് കേരളത്തിലെ ഭരണ പ്രതിപക്ഷം. അക്രമവും ശല്യവും സഹികെട്ട് നാട്ടുകാര്‍ പോലും രംഗത്തിറങ്ങിയിട്ടും മുന്നണികള്‍ മിണ്ടുന്നില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്.
രാജ്യ വിരുദ്ധ പ്രവര്‍ത്തികള്‍ നടത്തി എന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എന്‍ഐഎ നടത്തിയ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹര്‍ത്താലും വ്യാപകമായ അക്രമവും നടന്നത് കേരളത്തില്‍ മാത്രം. പോലീസുകാര്‍ പത്രപ്രവര്‍ത്തകര്‍ കച്ചവടക്കാര്‍ തുടങ്ങി നിരവധി ആളുകള്‍ക്കാണ് പരിക്കേറ്റത്.
കെഎസ്ആര്‍ടിസിയുടെ അടക്കം നിരവധി വാഹനങ്ങളും ആംബുലന്‍സും അക്രമത്തിനിരയായി. ഹൈക്കോടതി ഡിവിഷന് ബെഞ്ച് കര്‍ശന നടപടിക്ക്സ്വമേധയാ ഉത്തരവിറക്കി. അക്രമവും ശല്യവും സഹികെട്ട് നാട്ടുകാര്‍ പോലും രംഗത്തിറങ്ങിയിട്ടും ഇവര്‍ മിണ്ടുന്നില്ല. സംഘടിത മത വോട്ട് ബാങ്കിന്റെ ലക്ഷ്യമാണ് മൗനത്തിന്റെ കാരണമെന്ന് ബി. ഗോപാലകൃഷ്ണന് കുറ്റപ്പെടുത്തി.
കേരളത്തില്‍ തീവ്രവാദം അനുവദിക്കില്ലന്ന് പറയാന്‍ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്താണ് മടി. എത്ര കാലം ഈ പ്രീണനം ഇവര്‍ കൊണ്ടു നടക്കും. എന്‍ഐഎയുടെ സര്‍ജിക്കല്‍ സ്ട്രക്കിന് എന്തുകൊണ്ട് പിന്തുണ നല്‍കുന്നില്ല. നിലവില്‍ ആരും എതിര്‍ത്ത് പറഞ്ഞില്ലങ്കിലും വരും ദിവസങ്ങളില്‍ മതഭീകരവാദികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നും അദേഹം പറഞ്ഞു.
കേരളം ഉണ്ടങ്കിലല്ലെ മതേതരത്വവും ജനാധിപത്യവും നിലനില്ക്കു. ഇത് അപലപനീയമാണ് മലയാളികള്‍ക്ക് മാനക്കേടാണ്. ലോകത്ത് എവിടെ തീവ്രവാദ പ്രവര്‍ത്തനം നടന്നാലും ഒരു കണ്ണിയില്‍ മലയാളി ഉണ്ടന്ന ദുരവസ്ഥയിലും പരസ്യമായി അവലും മലരും സൂക്ഷിച്ചോളു കാലന്മാര് വരുന്നുണ്ടന്ന് ഒരു കുഞ്ഞിനെ കൊണ്ട് പറയിപ്പിച്ചിട്ടും തീവ്രവാദികള്‍ക്കെതിരെ പ്രതികരിക്കാത്ത സമൂഹം ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണന്ന് മറക്കരുത്. കേരളത്തിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളുടെ കുറ്റകരമായ മൗനത്തിന് മലയാളി വലിയ വില കൊടുക്കേണ്ടിവരുമെന്നും ബി. ഗോപാലകൃഷ്ണന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: