കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂരിലെ മില്‍മ ടീസ്റ്റാള്‍ സമരക്കാര്‍ അടിച്ച് തകര്‍ത്തു. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലയിലെ കടയിലേക്ക് ഇരുമ്പ് വടിയുമായി എത്തിയ രണ്ടു പേര്‍ ആക്രമിക്കുകയായിരുന്നു. കടയിലെ തൊഴിലാളിയുടെ തലയ്‌ക്കും പരിക്കേറ്റു. ആക്രമണത്തിന്റെ ഭാഗമായി കടയിലെ പലഹാരങ്ങളും നശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.
കട ഉടമ സത്താര്‍ നോക്കി നില്‍ക്കെ ആയിരുന്നു ആക്രമണം. പോലീസ് സി.സി. ടിവി പരിശോധിച്ച് പ്രതികളെ ഉടന്‍ പിടികൂടുമെന്നും അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കണ്ണൂരില്‍ പരക്കെ ആക്രമണമുണ്ടായി. പാപ്പിനിശ്ശേരിയില്‍ ബോംബുമായി പ്രവര്‍ത്തകന്‍ പിടിയിലായി. മാങ്കടവ് സ്വദേശി അനസ് ആണ് പിടിയിലായത്. സ്‌കൂട്ടറില്‍ പെട്രോള്‍ ബോംബുമായി പോകുമ്പോള്‍ സംശയം തോന്നിയ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: