ന്യൂദല്‍ഹി: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് രാഷ്ട്രപിതാവാണെന്ന് ആള് ഇന്ത്യ ഇമാം ഓര്ഗനേസേഷന് തലവന്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസി. ദല്‍ഹിയിലെ പള്ളിയില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദേഹം മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ഇന്ന് എന്റെ ക്ഷണപ്രകാരം മോഹന്‍ ഭഗവത് ജി സന്ദര്‍ശിച്ചു. അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ നിന്ന് ഒരു നല്ല സന്ദേശം ലഭിച്ചു. നമ്മുടെ ദൈവത്തെ ആരാധിക്കുന്ന രീതികള്‍ വ്യത്യസ്തമാണ്. ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യം ഒന്നാമതെത്തുന്നുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കുന്നുവെന്നും ഉമര്‍ അഹമ്മദ് ഇല്യാസി പറഞ്ഞു.
രാഷ്ട്രത്തിന് ഒരു പിതാവേ ഉള്ളൂവെന്നും എല്ലാവരും രാഷ്ടത്തിന്റെ മക്കളാണെന്നും ഭഗവത് ഇടപെട്ടു പറഞ്ഞു
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആര്‍എസ്എസ് തലവന്‍ മുസ്ലീം മതപണ്ഡിതരുമായി കൂടിക്കാഴ്ച നടത്തുന്നത്. സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്തുന്നതിനായി മോഹന്‍ ഭാഗവത് നേരത്തെ അഞ്ച് മുസ്ലീം പുരോഹിതരുമായി തുടര്‍ച്ചയായ ചര്‍ച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് ആര്‍എസ്എസ് വക്താവ് സുനില്‍ അംബേക്കര്‍ പറഞ്ഞു. കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമെന്നു ഇല്യാസി വ്യക്തമാക്കി.
‘ആര്‍എസ്എസ് സര്‍സംഘ ചാലക് ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള ആളുകളെ കണ്ടുമുട്ടുന്നു. ഇത് തുടര്‍ച്ചയായ പൊതു സംവാദ പ്രക്രിയയുടെ ഭാഗമാണ് ആര്‍എസ്എസ് വക്താവ് പറഞ്ഞു.കസ്തൂര്‍ബാ ഗാന്ധി മാര്‍ഗ് മസ്ജിദില്‍ മോഹന്‍ ഭഗവതും ഇമാമും തമ്മില്‍ അടച്ചിട്ട വാതില്‍ ചര്‍ച്ച ഒരു മണിക്കൂറിലേറെ നീണ്ടു. മുതിര്‍ന്ന സംഘ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു. മുതിര്‍ന്ന സംഘ പ്രവര്‍ത്തകരായ കൃഷ്ണ ഗോപാല്‍, രാം ലാല്‍, ഇന്ദ്രേഷ് കുമാര്‍ എന്നിവരും ഭാഗവതിനൊപ്പം ഉണ്ടായിരുന്നു.
നേരത്തെ, പ്രമുഖ മുസ്ലീം മതപണ്ഡിപരമായ ഡല്‍ഹി മുന്‍ എല്‍ജി നജീബ് ജംഗ്, മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറൈഷി എന്നിവരുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
നൂപുര്‍ ശര്‍മ്മ വിദ്വേഷ പ്രസംഗ വിവാദം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് പ്രമുഖ മുസ്ലീം മതപണ്ഡിതര്‍ മോഹന്‍ ഭാഗവതുമായി ഒരു കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നു. വിദ്വേഷ പ്രസംഗം, ജ്ഞാനവാപി മസ്ജിദ് പ്രശ്നം, വിദ്വേഷ പ്രസംഗത്തിന്റെ ഫലമായുണ്ടാകുന്ന വിദ്വേഷ കുറ്റകൃത്യങ്ങള്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ചയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: