തിരുവനന്തപുരം: കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍. തീവ്രവാദ പരീശീലനവും ഫണ്ടിങ്ങുമടക്കം വിഷയങ്ങളില്‍ എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് എന്‍ഐഎ ഓപ്പറേഷന് തുടങ്ങിയത്. ഇഡി ആണ് പിഎഫ്ഐയുടെ നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ മാസങ്ങളായി നിരീക്ഷിച്ചു വന്നത്. വലിയ തോതില്‍ കള്ളപ്പണ ഇടപാട് നടന്നെന്നും ഇഡി കണ്ടെത്തിയിരുന്നു. അതേസമയം, ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രസേനയുടെ സഹായത്തോടെ ആയിരുന്നു റെയ്ഡ്. കേരള പോലീസ് റെയ്ഡ് തുടങ്ങി മണിക്കൂറുകള്‍ക്കു ശേഷമാണ് സംഭവം അറിഞ്ഞത്. അതേസമയം, കേരളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത 22 പേരില്‍ പത്തു പേരുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം. ചെയര്മാന് ഒ.എ.എ. സലാം അടക്കം പ്രമുഖ നേതാക്കളെ വൈദ്യ പരിശോധനയ്ക്കു ശേഷം കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ഇവരെ അടക്കം അറസ്റ്റിലായവരെ എല്ലാം ദല്‍ഹിയിലെത്തിക്കും. തുടര്‍ന്ന് ഇവരെ വിശദമായി ചോദ്യം ചെയ്യും.
2006ല്‍ കേരളത്തില്‍ രൂപീകരിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആസ്ഥാനം ഡല്‍ഹിയിലാണ്. ലഖ്നൗവിലെ പ്രത്യേക കോടതിയില്‍ പിഎഫ്ഐയ്ക്കും അതിന്റെ ഭാരവാഹികള്‍ക്കുമെതിരെ അന്വേഷണ ഏജന്‍സി രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, പിഎഫ്ഐക്കും അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (സിഎഫ്ഐ) എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങള്‍ ചുമത്തി ഇഡി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു, ഹത്രാസില്‍ വര്‍ഗീയ കലാപങ്ങള്‍ ഇളക്കിവിടാനും ഭീകരത പടര്‍ത്താനും പിഎഫ്ഐ നടത്തിയ നീക്കങ്ങളുടെ തെളിവുകളെല്ലാം അന്വേഷണം ഏജന്‍സികള്‍ സ്വീകരിച്ചിരുന്നു.മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്മാന് എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും ദേശീയ സെക്രട്ടറി നസറുദീന്‍ എളമരത്തിന്റെ വീട്ടിലുമാണ് റെയ്ഡ് നടത്തിയത്. തുടര്‍ന്നാണ് ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. സിആര്‍പിഎഫ് ഭടന്മാരുടെ സുരക്ഷയിലാണ് റെയ്ഡ്. കേരള പോലീസിനെ അറിയിക്കാതെ ആണ് പലയിടത്തും റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളുടേയും സാമ്പത്തിക ഇടപാടുകള്‍ മാസങ്ങളായി എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു. എല്ലാ തെളിവുകളും ലഭിച്ച ശേഷമാണ് അര്‍ധരാത്രിയോടെ രാജ്യമെമ്പാടും വ്യാപക റെയ്ഡ് ആംരഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: