തിരുവനന്തപുരം: വാടകയ്ക്ക് വീടെടുത്ത് ലഹരി മരുന്ന് വില്‍പ്പന നടത്തിയ രണ്ട് പേര് പിടിയില്‍. തിരുവനന്തപുരം ബാലരാമപുരത്ത് പ്രത്യേക സംഘം നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടയിലായത്. 158 കോടിയുടെ ഹെറോയിന്‍ എന്‍സിബി പിടികൂടി. മക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.
ആഫ്രിക്കയില്‍ നിന്നെത്തിച്ച ഹെറോയിനാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. സിംബാബ്വെ ഹരാരെയില്‍ നിന്നും മുംബൈയിലെത്തിച്ച ശേഷം ഇവര്‍ ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ബാലരാമപുരത്തെവാടക വീടിനുള്ളില്‍ ഇത്തരത്തില്‍ 22 കിലോ ഹെറോയിനാണ് സൂക്ഷിച്ചിരുന്നത്.
അതേസമയം ആര്‍ക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ചതെന്ന കാര്യത്തില്‍ വ്യക്തതയല്ല. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ നിന്നും വ്യക്തത കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ വാടകയ്ക്കെടുത്ത് രണ്ട് മാസമായി താമസിച്ച് വരികയായിരുന്നു. ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നര്‍കോട്ടിക് കണ്ട്രോല് ബ്യൂറോ ചെന്നൈ യൂനിറ്റിലെ ഉദ്യോഗസ്ഥരെത്തിയാണ് ബുധനാഴ്ച രാത്രി ഇവരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: