വാഷിംഗ്ടണ്‍: റഷ്യ-ഉക്രൈന് യുദ്ധം തീര്‍ക്കാനുള്ള മധ്യസ്ഥനായി പ്രിധാനമന്ത്രി മോദി മാറുമോ? റഷ്യ-ഉക്രൈന് സമാധാന ദൗത്യത്തിന് മധ്യസ്ഥാനാകാന് മോദിയോട് വൈറ്റ് ഹൗസ് നേരിട്ട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഷാങ്ഹായി സഹകരണ സംഘടന (എസ് സിഒ)യുടെ സമ്മേളനത്തില്‍ കിര്‍ഗിസ്ഥാനില്‍ പങ്കെടുക്കവേ മോദി റഷ്യന്‍ പ്രസിഡന്റ് പുടിന് നല്കിയ ഉപദേശം ഇപ്പോള്‍ റഷ്യ-ഉക്രൈന് യുദ്ധം തീര്‍ക്കാനുള്ള സമാധാനത്തിന്റെ പിടിവള്ളിയാവുകയാണ്. ഇത് യുദ്ധത്തിന്റെ സമയമല്ല എന്നായിരുന്നു മോദി പുടിന് നല്കിയ ഉപദേശം. മോദിയുടെ ഈ ഉപദേശം പുടിന് ശരിവെയ്ക്കുകയും ചെയ്തു.
ചൊവ്വാഴ്ച ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ മോദിയുടെ ഈ അഭിപ്രായത്തെ ശ്ലാഘിച്ചിരുന്നു. ഈ സമയം യുദ്ധത്തിനുള്ളതല്ലെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ശരിയാണെന്നായിരുന്നു ഇമ്മാനുവല്‍ മാക്രോണ്‍ ഐക്യരാഷ്ട്രസഭയുടെ പൊതുയോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മോദി പറഞ്ഞ ഈ പ്രസ്താവന അങ്ങേയറ്റം ശരിയാണെന്നായിരുന്നു മാക്രോണ്‍ അഭിപ്രായപ്പെട്ടത്. മാത്രവുമല്ല, റഷ്യ-ഉക്രൈന് യുദ്ധം മൂലമുണ്ടായ ഇന്ധനക്ഷാമത്താല്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ വലയുകയാണ്. ജര്‍മ്മനിയ്ക്കും ഫ്രാന്‍സിനുമെല്ലാം ഈ യുദ്ധം നിര്‍ത്തിയേ മതിയാവൂ. അവര്‍ നോക്കുമ്പോള്‍ ഇപ്പോള്‍ പുടിനെ സമാധാന മേശയിലേക്ക് ആനയിക്കാന്‍ പറ്റിയ ഒരേയൊരു ലോകനേതാവ് നരേന്ദ്രമോദിയാണ്. അതുകൊണ്ടായിരിക്കാം ഏറെ കണക്കുകൂട്ടലുകളോടെ മാക്രോണ്‍ മോദിയുടെ ഈ അഭിപ്രായപ്രകടനത്തെ പിന്തുണച്ച് അത് ചര്‍ച്ചാ വിഷയമാക്കിയത്.
മാത്രമല്ല, ഉക്രൈന് ചില പ്രദേശങ്ങള്‍ റഷ്യയുടെ ഭാഗത്ത് നിന്നും തിരിച്ചുപിടിച്ചതോടെ പുടിന് പാശ്ചാത്യരാഷ്ട്രങ്ങളേയും നേറ്റോയെയും വെല്ലുവിളിച്ചിരിക്കുകയാണ്. ഒരു മൂന്നാംലോകയുദ്ധത്തിന്റെ കരിനിഴല്‍ പുടിന്റെ വെല്ലുവിളിയിലുണ്ടായിരുന്നു.
ഇതോടെ അമേരിക്കയും ആകെ അങ്കലാപ്പിലാണ്. എങ്ങിനെയെങ്കിലും ഈ യുദ്ധം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് അമേരിക്കയ്ക്കും ഉള്ളത്. സമാനാധനത്തിന് ഏറ്റവും നല്ല മധ്യസ്ഥനാകാന്‍ മോദിക്ക് കഴിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കണക്കുകൂട്ടുന്നു. ഇതുകൊണ്ടാണ് നരേന്ദ്രമോദിയോട് പുടിന് നല്കിയ ഉപദേശം പിന്തുടര്ന്ന് അടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസ് തന്നെ പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.
മോദിയുടെ നിലപാടിനെ അഭിനന്ദിച്ച യുഎസ് ഉന്നതതലത്തില്‍ രാഷ്ട്രീയ, നയതന്ത്ര ഇടപെടല്‍ നടത്താന്‍ മോദിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം 3ലക്ഷം പട്ടാളക്കാരെ വീണ്ടും ഉക്രൈന് യുദ്ധഭൂമിയിലേക്ക് അയയ്ക്കുമെന്ന് പുടിന് ആഹ്വാനം ചെയ്തതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് അമേരിക്ക ഭയക്കുന്നത്. പരസ്പരമുള്ള അഹന്തകള്‍ ഏറ്റുമുട്ടുന്നതിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ അത് ചിലപ്പോള്‍ ഒരു ആണവയുദ്ധത്തിലേ അവസാനിക്കൂ എന്ന ഭയമാണ് പാശ്ചാത്യ രാജ്യങ്ങളെ എങ്ങിനെയും സമാധാനത്തിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
യുദ്ധത്തിനുള്ള സമയം അവസാനിപ്പിക്കണമെന്നുള്ള നരേന്ദ്രമോദിയുടെ പ്രസ്താവന ശരിയാണെന്നും അത് അരക്കിട്ടുറപ്പിക്കാനുള്ള ശ്രമം തുടരാനും റഷ്യയുമായി അടിമുടി ബന്ധവും ദീര്‍ഘകാലബന്ധവും ഉള്ള പ്രധാനമന്ത്രി മോദിക്ക് അതിന് കഴിയുമെന്നും യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: