കര്‍ണാടകയിലെ ഹിജാബ് നിരോധന വിഷയം രാജ്യമൊട്ടാകെ ഇന്നും ചര്‍ച്ചാവിഷയമാണ്. ഹിജാബ് അനിവാര്യമാണെന്നും മുസ്ലീം ജീവിതത്തിന്റെ ഭാഗമാണെന്നും വാദങ്ങള്‍ ഉയരുമ്പോളാണ് ഇസ്ലാം രാജ്യമായ ഇറാനില്‍ മതം അടിച്ചേല്‍പ്പിക്കുന്ന ശിരോവസ്ത്രം പോലുള്ളവയ്ക്കെതിരെ സ്ത്രീകള്‍ തെരുവീധികളില്‍ പ്രതിഷേധിക്കുന്നത്. കര്‍ണാടകത്തിലെ പ്രീയൂണിവേഴ്സിറ്റി കോളേജുകളില്‍ വസ്ത്രം നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ ഹൈകോടതിയും അംഗീകരിച്ചതാണ്. അതിനു മേളിലാണ് നിലവിലത്തെ വാദം.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സമത്വം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോമുകള്‍ നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ വിദ്യാലയങ്ങള്‍ ലിംഗ നിഷ്പക്ഷ യുണിഫോമുകളിലേക്ക് മാറി വിദ്യാര്‍ത്ഥി തമ്മിലുള്ള അന്തരം കുറക്കാന്‍ ശ്രമിക്കുമ്പോഴാണ്, വ്യത്യസ്ഥ വാദവുമായി ചില തിവ്രവാദ സംഘടനകള്‍ എത്തുന്നത്. ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ യുവതി മരിച്ചതാണ് ഇറാനില്‍ പ്രതിഷേധത്തിന് കാരണമായത്. സെപ്തംബര്‍ 16ന് ടെഹ്റാനില്‍ പോലീസ് അറസ്റ്റ് ചെയ്ത് മര്‍ദിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മഹ്സ അമിനി ആശുപത്രിയില്‍ വച്ച് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ പ്രതിഷേധങ്ങളാണ് ഇറാനില്‍ നടക്കുന്നത്. ഭരണകൂട മത അടിച്ചമര്‍ത്തലുകള്‍ക്കെതിരെയാണ് സ്ത്രീകളുടെ സമരം.
1979ലെ ഇസ്ലാമിക വിപ്ലവത്തെത്തുടര്‍ന്നാണ് ഇറാനില്‍ അധികാരികള്‍ നിര്‍ബന്ധിത ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയത്. ഇതുപ്രകാരം എല്ലാ സ്ത്രീകളും ശിരോവസ്ത്രവും പൊതുസ്ഥലത്ത് അവരുടെ രൂപങ്ങള്‍ മറയ്ക്കുന്ന അയഞ്ഞ വസ്ത്രങ്ങളും ധരിക്കണമെന്നാണ് നിബന്ധന. ‘ഗഷ്ത് ഇ എര്‍ഷാദ്’ എന്നറിയപ്പെടുന്നു സദാചാര പോലീസ് ‘ശരിയായ’ വസ്ത്രത്തെക്കുറിച്ചുള്ള അധികാരികളുടെ വ്യാഖ്യാനവുമായി സ്ത്രീകള്‍ പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് മറ്റ് കാര്യങ്ങള്‍ക്കൊപ്പം ചുമതലപ്പെടുത്തിയിരിക്കുന്നു. ഏതു സാഹചര്യത്തിലും സ്ത്രീകളെ തടയാനും അവരുടെ വസ്ത്രധാരണത്തെ കുറിച്ച് വിലയിരുത്താനും ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്.
സ്വന്തം ഇഷ്ടപ്രകാരമുള്ള ബോഡിഫിറ്റ് വസ്ത്രങ്ങളോ അധിക മേക്കപ്പോ ചെയ്യുന്നുണ്ടോയെന്നും ഇവര്‍ ശ്രദ്ധിക്കും. നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ, തടവ്, ചാട്ടവാറടി എന്നിവയാണ് ശിക്ഷകയായി ഉള്‍പ്പെടുന്നു ലഭിക്കുക. 2014ല്‍ ഇറാനിയന്‍ സ്ത്രീകള്‍ ‘മൈ സ്റ്റെല്‍ത്തി ഫ്രീഡം’ എന്ന ഓണ്‍ലൈന്‍ പ്രതിഷേധ കാമ്പെയ്നിന്റെ ഭാഗമായി ഹിജാബ് നിയമങ്ങള്‍ പരസ്യമായി ലംഘിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും പങ്കിടാന്‍ തുടങ്ങി. അതിനുശേഷം ‘വൈറ്റ് വെഡ്നെസ്ഡെസ്’, ‘ഗേള്‍സ് ഓഫ് റെവല്യൂഷന് സ്ട്രീറ്റ്’ എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഇത് പ്രചോദനമാകുകയും ചെയ്തു.
മതത്തിനുള്ളില്‍ വേഷവിധാനത്തിന് സ്വതന്ത്ര്യം ഉണ്ടെന്ന് വാദിക്കുമ്പോഴും നിരവധി ജീവിതങ്ങള്‍ അടിച്ചമര്‍ത്തലുകളുടെയും വീര്‍പ്പുമുട്ടലുകളുടെയും ചുട്ടുപാടിപ്പെട്ട് അവസാനിക്കുകയാണ്. നിരവധി ഇസ്ലാമിക രാജ്യങ്ങള്‍ മാറ്റത്തിന്റെ പാതയിലാണ്. ഘട്ടങ്ങളായി നിയമങ്ങള്‍ ലഘൂകരിക്കുന്ന രാജ്യങ്ങളും ഉണ്ട്. ഈ കാലഘട്ടത്തിലാണ് ഭാരതത്തില്‍ ഹിജാബ് നിരോധനത്തിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്ക്കുന്നത്.
വസ്ത്ര ധാരണം സംബന്ധിച്ച് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നിയമപരവും സാംസ്കാരികവും വ്യത്യസ്തമായ നിലപാടുകളാണ് ഉള്ളത്. കൊസോവോ (2009 മുതല്‍), അസര്ബൈജാന് (2010 മുതല്‍), ടുണീഷ്യ (1981 മുതല്‍, 2011ല്‍ ഭാഗികമായി ഉയര്‍ത്തി), തുര്‍ക്കി (ക്രമേണ) എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ വിദ്യാലയങ്ങള്‍ സര്‍വകലാശാലകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവകളില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2010 മുതല്‍ സിറിയയും 2015 മുതല്‍ ഈജിപ്തും സര്‍വകലാശാലകളില്‍ മുഖംമൂടി ധരിച്ചെത്തുന്നതിന് നിരോധനം കൊണ്ടുവന്നിട്ടുണ്ട്. അതേസമയം ഇറാന്, അഫ്ഗാനിസ്ഥാന്, ഇന്തോനേഷ്യന്‍ പ്രവിശ്യയായ ആക്കെ എന്നിവിടങ്ങളില്‍ ഹിജാബ്/ബുര്‍ഖ നിര്‍ബന്ധമായും ധരിക്കണം. ഇന്തോനേഷ്യ, മലേഷ്യ, മൊറോക്കോ, ബ്രൂണി, മാലിദ്വീപ്, സൊമാലിയ എന്നിവിടങ്ങളില്‍ ഹിജാബ് നിര്‍ബന്ധമല്ല. പകരം സ്ത്രീകള്‍ ജിബാബ് എന്ന് വിളിക്കുന്ന അവരുടെ ആചാരപരമായ വസ്ത്രമാണ് ഉപയോഗിക്കുന്നത്.
പല രാജ്യങ്ങളും ഹിജാബിന് സാംസ്കാരിക പദവി നല്‍കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സൈന്യം, മറ്റ് ചില പൊതുയോഗങ്ങള്‍ തുടങ്ങിയ പൊതു സൗകര്യങ്ങളില്‍ ഹിജാബ് ധരിക്കുന്നത് ചിലര്‍ നിരോധിച്ചിട്ടുമുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. രാജ്യത്തെ കോടതികളില്‍ ഹിജാബ് വിഷം ഇതിന് മുമ്പും എത്തിയിരുന്നെങ്കിലും വ്യത്യസ്തങ്ങളായ വിധി പ്രസ്താവനകളാണ് പല കോടതികളും നടത്തിയിട്ടുള്ളത്. കര്‍ണ്ണാടകയിലെ സംഭവം പുറത്തുവന്നതോടെയാണ് വിഷയം വീണ്ടും കോടതികളിലേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ മര്യാദകള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ടുതന്നെ വിഷയത്തില്‍ കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധി എന്തായിരിക്കുമെന്ന് കാത്തിരിക്കുകയാണ് ഞങ്ങള്‍.
കര്‍ണടകത്തിലെ വര്‍ഗീയമായ ചേരിതിരുവിനു പിന്നില്‍ പിഎഫ്ഐ പോലുള്ള സംഘനകളാണെന്ന് സര്‍ക്കാരിനായി സംസാരിക്കവെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയോട് വ്യക്തമാക്കിയിരുന്നു. മതനിരപേക്ഷമായ ഒരു സമൂഹം കെട്ടിപടുക്കണമെന്ന് പ്രതിപക്ഷപാര്‍ട്ടികളുള്‍പ്പെടെ പ്രസംഗിക്കുമ്പോഴാണ് ഒരു മത ചിഹ്നം പോലെ ഹിജാബ് മാറുന്നത്. ഇടതു സംഘനകള്‍ മനുഷ്യനെ മതത്തിന്റെ ചങ്ങലകളില്‍ നിന്ന് വിടുതല ചെയ്യണമെന്ന് ഒരു വശത്ത് മുറവിളികൂട്ടിയിട്ട് മറുവശത്ത് രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി മത പ്രീണം നടത്തുന്നത് ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് വിള്ളല്‍ ഏല്‍പ്പിക്കുമെന്നു മാത്രമെ പറയാനാകു. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് പറഞ്ഞതുപോലെ ഇന്ന് ഭാരത്തിലെ ജനങ്ങള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും പുറത്താണെന്ന് ഒര്‍മ്മവേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: