ന്യൂദല്‍ഹി : രാജസ്ഥാന് മുഖ്യമന്ത്രി പദവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഒരുമിച്ച് വഹിക്കാന്‍ അശോക് ഗേഹ്ലോട്ടിന് സാധിക്കില്ലെന്ന് എഐസിസി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നെഹ്റു കുടുംബത്തില്‍ നിന്നല്ലാതെ ഉയര്‍ന്ന പേര് അശോക് ഗേഹ്ലോട്ടിന്റേതാണ്. ശശി തരൂര്‍ എംപിയും അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട.
നെഹ്റു കുടുംബവുമായി ഗേഹ്ലോട്ടിന് വളരെ അടുത്ത ബന്ധമുണ്ട്. അതുകൊണ്ടുതന്നെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഗേഹ്ലോട്ടിന് തുടക്കം മുതല്‍ സാധ്യത കല്പ്പിച്ചിരുന്നു. എന്നാല്‍ രാജസ്ഥാന് മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഒന്നിച്ച് വഹിക്കാന്‍ എഐസിസി സമ്മതിക്കില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗെലോട്ട് വന്നാല്‍ രാജസ്ഥാനില്‍ പകരം സംവിധാനം ഉണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം സോണിയ ഗാന്ധി തന്നെ അശോക് ഗെലോട്ടിനെ അറിയിച്ചേക്കും .
താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെങ്കില്‍ തന്റെ വിശ്വസ്തനെ തന്നെ മുഖ്യമന്ത്രി ആക്കണമെന്ന് ഗേഹ്ലോട്ട് ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. രാജസ്ഥാന് മുഖ്യമന്ത്രിയായി സച്ചിന് പൈലറ്റിനെ തെരഞ്ഞെടുക്കാതിരിക്കുന്നതിനാണ് ഇത്. കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റും ഗേഹ്ലോട്ടും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. സച്ചിന് പൈലറ്റ് നിലവില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ഒപ്പം കൊച്ചിയിലാണ്.
അതേസമയം രാഹുല്‍ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് താല്പര്യമെന്ന് സച്ചിന് പൈലറ്റ് പ്രതികരിച്ചു. മിക്ക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളും ഇക്കാര്യം എ ഐ സി സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് പിസിസികള്‍ വഴി എ ഐസിസിയെ അറിയിച്ചത്. ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇതിനെ കുറിച്ച് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചിട്ടുണ്ടെന്നും സച്ചിന് പൈലറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: