കോഴിക്കോട്: ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് വാര്‍ത്താ സമ്മേളനത്തില്‍ നിരവധി പ്രധാന വിഷയങ്ങളാണ് ഉയര്‍ത്തിയത്. ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാരിനോ ഇടതു മുന്നണിക്കോ കൃത്യമായ മറുപടിയില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും മുന്മന്ത്രിമാരും സിപിഎം-ഇടതു മുന്നണി നേതാക്കളും പ്രസ്താവനകള്‍ നല്‍കിയിട്ടും അതിലൊന്നിലും ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് വിശദീകരണമില്ല
ഗവര്‍ണര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍:
കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസിലെ അനിഷ്ട സംഭവങ്ങളില്‍ കേസെടുക്കാഞ്ഞതെന്തുകൊണ്ട്. പോലീസിനെ അവിടെയും തുടര്‍ന്നും നടപടികളില്‍നിന്ന് വിലക്കിയിരുന്നോ.
പിന്നീട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാകേഷിന്റെ ആ സംഭവത്തിലെ റോളിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസോ.
കണ്ണൂര്‍ സംഭവം ആസൂത്രിതമോ, സര്‍ക്കാരിന് അറിയാമായിരുന്നോ. അഞ്ചുദിവസം മുമ്പേ ദല്‍ഹിയില്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞകാര്യങ്ങള്‍ കേരളം അറിഞ്ഞില്ലെങ്കില്‍ അത് ഇന്റലിജന്‍സ് വീഴ്ചയല്ലേ.
ഗവര്‍ണറെ രാജ്ഭവനില്‍ ചെന്നുകണ്ട മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ സര്‍വകലാശാലാ വിസിയെ പുനര്‍ നിയമിക്കാന്‍, വ്യക്തിപരമായി ആവശ്യപ്പെട്ടു.
ഗവര്‍ണറുമായി നടത്തിയ കത്തിടപാടുകള്‍ സംബന്ധിച്ച് ഗവര്‍ണര്‍ പുറത്തുവിട്ട രേഖകള്‍ സത്യമല്ലേ. ആണെങ്കില്‍ അതില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഗവര്‍ണര്‍ ആവശ്യപ്പെടാതെ എന്തിനാണ് അയച്ചത്.
ചാന്‍സലര്‍ പദവി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയോ, മുഖ്യമന്ത്രി മറുപടി അയച്ചോ. ചാന്‍സലറുടെ അധികാരം കുറയ്ക്കുകയോ ബാഹ്യ ഇടപെടലിന് അവസരം ഒരുക്കുന്ന നടപടിയോ ഉണ്ടാവില്ലെന്ന് ഉറപ്പുകൊടുത്തുവോ.
പ്രൊഫ.സി.എന്‍.ആര്. റാവുവും ഡോ. കെ.എന്‍. പണിക്കരും കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തില്‍ പോരായ്മയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അവര്‍ കേരളത്തിന് എതിരേ പ്രചാരണം നടത്തുന്നവരാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടുവോ
ഷാബാനോ കേസില്‍ ഗവര്‍ണറെ അന്ന് ആര്‍എസ്എസിനൊപ്പം ഇ.എം.എസ്. നമ്പൂതിരിപ്പാടും പിന്തുണച്ചിരുന്നു. പിന്നീട് മുസ്ലിം വോട്ടിനു വേണ്ടി ഇഎംഎസ് നിലപാട് മാറ്റി.
യൂണിവേഴ്സിറ്റികള്‍ ഭരിക്കുന്ന വിസിമാരെ സര്‍ക്കാര്‍ നേരിട്ട് നിയമിക്കുന്ന ഓര്‍ഡിനന്‍സ് മുഖ്യമന്ത്രി രേഖാമൂലം കൊടുത്ത ഉറപ്പിന് വിരുദ്ധമല്ലേ.
കുറ്റം ചെയ്യുന്നയാള്‍തന്നെ കേസ് കേട്ട് വിധി പറയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറ്റുന്ന ലോകായുക്ത ബില്‍ സംസ്ഥാനത്തിന് ഗുണകരമാകുമോ. ഇക്കാര്യങ്ങളില്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചത് ശ്രദ്ധയില്‍ പെട്ടില്ലേ.
ഓര്‍ഡിനന്‍സ് അടിയന്തര ഘട്ടത്തിലാണുപയോഗിക്കുക എന്നിരിക്കെ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓര്‍ഡിനന്‍സ് എന്തിനായിരുന്നു. സര്‍വകലാശാല ഓര്‍ഡിനന്‍സ് വന്നുകഴിഞ്ഞ് ഒന്നര വര്‍ഷം അധ്യാപകരെ നിയമിക്കാഞ്ഞതെന്തുകൊണ്ട്.
കേരള, മഹാത്മാ ഗാന്ധി സര്‍വകലാശാലകളില്‍ പലവകുപ്പുകളില്‍ അധ്യാപകരില്ലെന്ന് സിഎജി റിപ്പോര്‍ട്ട് വന്നിട്ടുണ്ടോ. അവിടങ്ങളില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടും സര്‍വകലാശാലകള്‍ ആവശ്യപ്പെട്ടിട്ടും അധ്യാപകരെ നിയമിക്കാത്തതെന്തുകൊണ്ട്.
ഇതില്‍ ഒന്നിനുപോലും വിമര്‍ശകരോ പ്രസ്താവന ഇറക്കുന്നവരോ മറുപടി പറഞ്ഞിട്ടില്ല. ഏതിന് മറുപടി പറഞ്ഞാലും സര്‍ക്കാര്‍ അബദ്ധത്തിലാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: