തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മകളുടെ കണ്സഷന് ടിക്കറ്റ് എടുക്കാന്‍ വന്ന പിതാവിനെ മകളുടെ മുന്നിലിട്ട് ജീവനക്കാര്‍ മര്‍ദിച്ചു. പഞ്ചായത്ത് ജീവനക്കാരനായ കാട്ടാക്കട ആമച്ചല്‍ സ്വദേശി പ്രേമനെയാണ് മര്‍ദിച്ചത്. പ്രേമന്റെ മകള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
സിഐടിയു ജീവനക്കാരാണ് മര്‍ദനത്തിനു പിന്നില്‍. മകളും സുഹൃത്തും പ്രേമനൊപ്പമുണ്ടായിരുന്നു. കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറില്‍ ഇരുന്ന ജീവനക്കാരന് ആവശ്യപ്പെട്ടു. കോഴ്സ് സര്‍ട്ടിഫിക്കറ്റ് നേരത്തെ നല്‍കിയതാണെന്ന് പ്രേമന് പറഞ്ഞു. എന്നാല്‍, കോഴ്സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും നല്‍കാതെ കണ്സഷന് തരാന്‍ കഴിയില്ലെന്ന് ജീവനക്കാരന് പറഞ്ഞു. ആളുകളെ എന്തിനാണ് വെറുതേ ബുദ്ധിമുട്ടിക്കുന്നതെന്നും കെഎസ്ആര്‍ടിസി ഇങ്ങനെയാകാന്‍ കാരണം ഇത്തരം പ്രവൃത്തികളാണെന്നും പ്രേമന് പറഞ്ഞതോടെ തര്‍ക്കമായി. തുടര്‍ന്ന് ജീവനക്കാരനും സുരക്ഷാ ഉദ്യോഗസ്ഥനും പ്രേമനെ വലിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള മുറിയിലിട്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദിക്കരുതെന്ന് മകള്‍ കരഞ്ഞു പറയുന്നതിന്റെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: