ആലപ്പുഴ : വിശദമായി പരിശോധിക്കാതെ ബില്ലില്‍ ഒപ്പുവെയ്ക്കില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെതിരെ സിപിഎം നേതാക്കള്‍. ബില്ലുകള്‍ ഒപ്പിടാതെ പോക്കറ്റില്‍ വെച്ച് നടക്കാനൊന്നും അദ്ദേഹത്തിന് കഴിയില്ലെന്നും മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു.
ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ രാജാവൊന്നുമല്ല. ഒപ്പിടാന്‍ താല്പര്യമില്ലെങ്കില് അദ്ദേഹത്തിന് അത് അസംബ്ലിയിലേക്ക് തിരിച്ചയയ്ക്കാം. ബില്‍ രണ്ടാമതും ഗവര്‍ണര്‍ക്ക് അയച്ചാല്‍ ഒപ്പിടേണ്ടി വരും അല്ലെങ്കില്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാം അതിനപ്പുറം ഗവര്‍ണര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് തന്റെ കടമകള്‍ പൂര്‍ത്തിയാക്കാം. അത്രമാത്രമാണ് അദ്ദേഹത്തിന്റെ അധികാരം.
കാണാത്ത ബില്ലില്‍ ഒപ്പിടില്ലെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കുകയാണ്. മട്ടും ഭാവവും കണ്ടാല്‍ രാജ്യത്തിന്റെ രാജാവാണെന്ന പ്രതീതിയാണ് അദ്ദേഹം സൃഷ്ടിക്കുന്നത്. സര്‍വകലാശാലകളില്‍ ഗവര്‍ണറിലൂടെ ബിജെപി ഇടപെടാന്‍ ശ്രമിക്കുകയാണ്. കണ്ണൂര്‍ വിസി നിയമനം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പോലും അംഗീകരിച്ചതാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: