പെഷാവര്‍: പെഷാവറില്‍ നിന്നു ദുബായിലേക്കുള്ള പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ പാക് യുവാവിന്റെ പരാക്രമം. പിഐഎയുടെ പികെ283 ഫ്ലൈറ്റിലാണ് സംഭവം. പൈലറ്റുമാരോട് കയര്‍ക്കുകയും യാത്രയിലായിരുന്ന വിമാനത്തിന്റെ വിന്‍ഡോ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഫ്ളൈറ്റ് അറ്റന്‍ഡന്റുകള്‍ ഇയാളോട് സംസാരിച്ച് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാമെങ്കിലും ഇതിനൊന്നും ഇയാള്‍ വഴങ്ങയില്ല. വിമാനയാത്രയിലുടനീളം അക്രമം തുടര്‍ന്നു.
ഫ്ലൈറ്റ് അറ്റന്‍ഡന്റുകള്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ അവരെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വ്യോമയാന നിയമം അനുസരിച്ച് വിമാന ജീവനക്കാര്‍ ജീവനക്കാരും യാത്രക്കാരും കീഴടക്കി സീറ്റില്‍ കെട്ടിയിടുകയായിരുന്നു. ഇയാള്‍ തറയില്‍ കിടന്ന് യാത്രക്കാരോട് കൂട്ടപ്രാര്‍ത്ഥന നടത്താനും ആഹ്വാനം ചെയ്തു. തുടര്‍ന്ന് ക്യാപ്റ്റന്‍ ദുബായിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി ബന്ധപ്പെടുകയും ഏവിയേഷന്‍ പ്രോട്ടോക്കോളുകള്‍ പ്രകാരം സുരക്ഷ തേടുകയും ചെയ്തു. വിമാനം ഇറങ്ങിയ ഉടന്‍ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. സെപ്റ്റംബര്‍ 14നാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടകരമായി പെരുമാറിയതിനു യാത്രക്കാരനെ കരിമ്പട്ടികയില്‍ പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: