ലഖ്നൗ: യോഗി ആദിത്യനാഥിന്റെ പേരില്‍ അയോധ്യയില്‍ ക്ഷേത്രം ഉയര്‍ന്നു. യോഗി ആദിത്യനാഥ് തന്നെയാണ് ഇവിടുത്തെ പ്രതിഷ്ഠ. മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് ഗോരഖ് നാഥ് മഠത്തിലെ മഹന്തായിരുന്നു യോഗി ആദിത്യനാഥ്.
പ്രസിദ്ധ രാമജന്മഭൂമി ക്ഷേത്രത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ യോഗി ക്ഷേത്രം ഉയര്‍ന്നിരിക്കുന്നത്. പ്രയോഗ്-രാജ് അയോധ്യ ഹൈവേയില്‍ ബദര്സ ഗ്രാമത്തില്‍ ഭരത് കുണ്ഠിലാണ് ഈ ക്ഷേത്രം. കാവിയണിഞ്ഞ്, അമ്പും വില്ലും കയ്യില്‍ ഏന്തിയ യോഗിയാണ് ഇവിടുത്തെ വിഗ്രഹം. ദിവസവും സന്ധ്യാപൂജയും പ്രാര്‍ത്ഥനയും ഉണ്ട്.
പ്രഭാകര്‍ മൗര്യ എന്ന യോഗിയുടെ ആരാധകനാണ് യോഗി ആദിത്യനാഥിന്റെ പേരില്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. “യോഗി ആദിത്യനാഥാണ് ജനങ്ങള്‍ക്ക് വേണ്ടി അയോധ്യാക്ഷേത്രം പണിതത്. അപ്പോള്‍ അദ്ദേഹത്തിനും വേണം ഒരു ക്ഷേത്രം”-പ്രഭാകര്‍ മൗര്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: