തിരുവനന്തപുരം: ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിലൂടെ മികച്ച സമ്പത്തിക നേട്ടമുണ്ടാക്കിയതിനു പിന്നാലെ പൂജാ ബമ്പറിന്റെ സമ്മാനത്തുകയും സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി. അഞ്ച് കോടിയായിരുന്ന സമ്മാന തുക 10 കോടിയാക്കിയാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്.
തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പിനോട് അനുബന്ധിച്ചാണ് ധനമന്ത്രി പൂജ ബമ്പറിന്റെ പ്രകാശനം നടത്തിയത്. ഇന്നു മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. 250 രൂപയാണ് ടിക്കറ്റ് വില. 67,50,000 ടിക്കറ്റുകളാണ് തിരുവോണ ബമ്പറിനായി ഇത്തവണ അച്ചടിച്ചത് അതില്‍ അറുപത്താറര ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിച്ചുവെന്നാണ് കണക്കുകള്‍. ഓണം ബമ്പറിന് വന്‍ സ്വീകാര്യത ലഭിച്ചതോടെയാണ് പൂജ ബമ്പറിന്റെ സമ്മാനത്തുകയും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: