തിരുവനന്തപുരം: കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച മൂന്ന് കത്തുകള്‍ പുറത്ത് വിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നും അദേഹം ആരോപിച്ചു.
ഡിസംബര്‍ എട്ട് 2021ല്‍ വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് ആദ്യകത്ത് കിട്ടി. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബര്‍ 16ന് ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ജനുവരി 16 ന് അവസാന കത്തും ലഭിച്ചെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു. രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാര്‍ശ നടത്തിയെന്നും ഗവര്‍ണര്‍ വെളിപ്പെടുത്തി.
ഇപ്പോഴത്തെ വിസിയെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി നേരിട്ടെത്തി. തന്റെ നാട്ടുകാരനാണ് വിസി എന്ന് എന്നോട് പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഞാന്‍ ആവശ്യപ്പെടാതെയാണ് സര്‍ക്കാര്‍ വിസി നിയമനത്തിന് എജിയുടെ നിയമോപദേശം വാങ്ങി രാജ്ഭവനു നല്‍കിയത്. ഇത് സമ്മര്‍ദ തന്ത്രമായിരുന്നു.
നേരത്തെ നൽകിയ ഉറപ്പുകൾ ലംഘിച്ചതാണ് സർവകലാശാല ബില്ലിനെ എതിർക്കാൻ കാരണമെന്നും ഗവർണർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: