കൊല്ലം: തെരുവ്നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് ജന്മഭൂമി റിപ്പോര്‍ട്ടര്‍ക്ക് പരിക്ക്. കുന്നത്തൂര്‍ തുരുത്തിക്കര രഞ്ജിത്ത് ഭവനത്തില്‍ എം. രഞ്ജിത്തിനാണ് (32)പരിക്കേറ്റത്. കൈക്കും കാലിനും പൊട്ടലേറ്റ രഞ്ജിത്തിനെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൈമുട്ടിലെ എല്ലിന് സാരമായി പൊട്ടലുണ്ട്. ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചിരിക്കുകയാണ്. കൊട്ടാരക്കര സബ് ബ്യൂറോയിലേക്ക് ഡ്യൂട്ടിക്ക് പോകുമ്പോള്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെ കുന്നത്തൂര്‍ തോട്ടത്തുമുറി ആറ്റുകടവ് പാലത്തിനു സമീപമായിരുന്നു അപകടം.
നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ കൊട്ടാരക്കര ആശുപത്രിയില്‍ എത്തിച്ചു. എക്സ്റെ പരിശോധനയില്‍ കൈമുട്ടിനു മുകളില്‍ എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: