ഗുരുവായൂര്‍: ഹിന്ദുത്വം ദൈവിക ഗുണസമ്പത്തിന്റെ പേരാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അത് ഏതെങ്കിലും വംശത്തിന്റെയോ ജാതിയുടെയോ സമ്പ്രദായത്തിന്റെയോ ഭാഷയുടെയോ പ്രദേശത്തിന്റെയോ പേരല്ല, എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന ദര്ശനമാണതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍എസ്എസ് ഗുരുവായൂര്‍ സംഘ ജില്ലാ ഗണവേഷ് സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വത്തിനാകെ മാര്‍ഗദര്‍ശനമേകാനാകും വിധം ഭാരതത്തെ പരംവൈഭവത്തിലെത്തിക്കാന്‍ സമാജത്തെ പ്രാപ്തമാക്കുക എന്ന പ്രവര്‍ത്തനമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചെയ്യുന്നത്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഭാരതം പരമ വൈഭവശാലിയാകും. അതിന് ഹിന്ദു സമാജം ശക്തമാകണം. ലോകം ശക്തിയെയാണ് അംഗീകരിക്കുന്നത്. ലോകത്തിന് വേണ്ടി നന്മ ചെയ്യണമെങ്കിലും സമാജം ശക്തി ശാലികളാകണം, അദ്ദേഹം പറഞ്ഞു.
ദുഷ്ടന് വിദ്യ വിവാദത്തിനും പണം അഹന്തയ്ക്കും ശക്തി പരപീഡനത്തിനും വേണ്ടിയാണ്. അത് വിധ്വംസകമാണ്. സുജലയും സുഫലയും മലയജശീതളയുമായ പ്രകൃതിയുടെ പരമ്പരയാണ് ഹിന്ദുത്വമെന്ന് അദ്ദേഹം പറഞ്ഞു. ആര് എസ്എസിന് പ്രവര്‍ത്തനം പരിപാടിയല്ല തപസ്യയാണ്. ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച എന്നതാണ് അതിന്റെ സ്വഭാവം, സര്‍സംഘചാലക് പറഞ്ഞു.
ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ. എ.ആര്. വന്നിയരാജന്‍, പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, തൃശ്ശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പദ്മനാഭന്, ഗുരുവായൂര്‍ ജില്ലാ സംഘചാലക് റിട്ട. കേണല്‍ വി. വേണുഗോപാല്‍, പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: