തിരുവനന്തപുരം: അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താന്‍ ‘ഓപ്പറേഷന് യെല്ലോ’ പദ്ധതി നടപ്പാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്. അനില്‍. പൊതുജനങ്ങളുടെ സഹായത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി പൊതുവിതരണ വകുപ്പിന്റെ 24ഃ7 പ്രവര്‍ത്തിക്കുന്ന മൊബൈല്‍ നമ്പരിലും ടോള്‍ഫ്രീ നമ്പരിലും (മൊബൈല്‍ നം. 9188527301, ടോള്‍ഫ്രീ നം. 1967) അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാമെന്നു മന്ത്രി പറഞ്ഞു.
വിവരങ്ങള്‍ നല്കുന്ന വ്യക്തിയുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. അനര്‍ഹരായ കാര്‍ഡുടമകള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: