ന്യൂദല്‍ഹി:കോണ്‍ഗ്രസിന്റെ മുഖംമൂടി വലിച്ചുകീറുന്ന ജേണലിസ്റ്റായ ന്യൂസ് 18 സീനിയര്‍ എഡിറ്റര്‍ പല്ലവി ഘോഷിനെ വേട്ടയാടുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. ഏറ്റവുമൊടുവില്‍ മോദിയ്ക്കെതിരെ അടപ്പിട്ട ക്യാമറ ഫോട്ടോഷോപ്പില്‍ ഉണ്ടാക്കി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെ പല്ലവി ഘോഷ് ചോദ്യം ചെയ്തതിന് കോണ്‍ഗ്രസ് ഒന്നടങ്കമാണ് പല്ലവി ഘോഷിനെ ട്വിറ്ററില്‍ കടന്നാക്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയെയും പല്ലവിഘോഷ് വിമര്‍ശിക്കുന്നു.
പല്ലവി എന്ന പേര് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. സിഎന്‍എന്‍ന്യൂസ് 18ലെ സീനിയര്‍ എഡിറ്റര്‍ കൂടിയാണ് പല്ലവി ഘോഷ്. കഴിഞ്ഞ ദിവസം ഗുലാം നബി ആസാദിന്റെ സല്പേര് തകര്‍ക്കുന്നതിന് നുണകള്‍ എഴുതാന്‍ കോണ്‍ഗ്രസ് ജേണലിസ്റ്റുകള്‍ക്ക് പണം നല്‍കുന്നതായി പല്ലവി ഘോഷ് വെളിപ്പെടുത്തിയതോടെയാണ് പല്ലവി ഘോഷ് കോണ്‍ഗ്രസിന്റെ ബദ്ധശത്രുവായിരിക്കുന്നത്.
രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍ നടത്തിയ ഹല്ലാ ബോല്‍ റാലിക്ക് മുന്നോടിയായാണ് ഗുലാം നബി ആസാദിനെ ട്വീറ്റുകളിലൂടെ എഴുതി കളങ്കപ്പെടുത്താന്‍ മുതിര്‍ന്ന ജേണലിസ്റ്റുകള്‍ക്ക് കോണ്‍ഗ്രസ് പണം നല്‍കിയതായി പല്ലവി ഘോഷ് വെളിപ്പെടുത്തിയത്. ഞായറാഴ്ച മോദിയ്ക്കെതിരെ വ്യാജവാര്‍ത്ത ട്വിറ്ററില്‍ പ്രചരിപ്പിക്കുന്ന പ്രതിപക്ഷത്തെ പല്ലവി ട്വിറ്ററില്‍ വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് പല്ലവിയ്ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും ചീത്തവിളികളും കൊഴുക്കുന്നത്.
മോദിയുടെ സംഘടനാപാടവത്തെ പുകഴ്ത്തുന്ന ജേണലിസ്റ്റാണ് പല്ലവി ഘോഷ്. പക്ഷെ അവര്‍ വ്യാജവാര്‍ത്തകളെ ചെറുക്കുകയും ചെയ്യും.ഈയിടെ തമിഴ്നാട്ടിലെ ബിജെപി ഐടി സെല്‍ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഒരു വ്യാജവാര്‍ത്തയെ ട്വീറ്റ് ചെയ്തതിനെ പല്ലവിഘോഷ് എതിര്‍ത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ബുദ്ധിപരമായ കള്ളങ്ങള്‍ കണ്ടുപിടിക്കുകയും അത് ജനമധ്യത്തില്‍ നിരത്തുകയും ചെയ്തതോടെ പല്ലവിഘോഷിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് കോണ്‍ഗ്രസും സിവില്‍ സൊസൈറ്റിയും ഇടത് ബുദ്ധിജീവികളും പതിവാക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെയും ഇടത് ബുദ്ധിജീവികളുടെയും അവര്‍ക്ക് വേണ്ടത് മാത്രം ഓര്‍മ്മിക്കുകയും മറ്റുള്ളതെല്ലാം മറന്നുകളയുന്ന രീതിയെ നഖശിഖാന്തം എതിര്‍ക്കുന്ന ജേണലിസ്റ്റാണ് പല്ലവിഘോഷ്. രാഹുല്‍ഗാന്ധി പ്രിയങ്ക വധേരയുടെ മകളുടെ കൈകളില്‍ തലോടുന്ന ചിത്രം വ്യാജപ്രചാരണത്തിന് ഉപയോഗിച്ചതിനെ കോണ്‍ഗ്രസ് നഖശിഖാന്തം എതിര്‍ത്തിരുന്നു. എന്നാല്‍ മോദിയുടെ ക്യാമറ ഫോട്ടോഷോപ്പ് ചെയ്ത് മോദിയെ പരിഹസിക്കാന്‍ ഉപയോഗിച്ചതിനെ എന്തുകൊണ്ട് കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ല?- ഇതാണ് പല്ലവിഘോഷ് ഞായറാഴ്ച ട്വിറ്ററില്‍ ചോദിച്ചത്.
ഇതോടെയാണ് കോണ്‍ഗ്രസിന്റെ വക്താവ് സുപ്രിയ ഷ്രിനാട്ടെ ഉള്‍പ്പെടെ ഒരു പിടി കോണ്‍ഗ്രസ് നേതാക്കള്‍ പല്ലവി ഘോഷിനെ ട്വിറ്ററില്‍ ആക്രമിച്ചത്. ഇനി ബിജെപിയുടെ പ്രചാരണസെല്ലിന്റെ മേധാവിയാക്കാം എന്ന ട്രോള്‍ വരെ പല്ലവി ഘോഷിനെതിരെ ഉപയോഗിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയുടെ മരുമകളെയും മോദിയുടെ വ്യാജക്യാമറയും തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷ്രിനാട്ടെയുടെ വാദം. എന്നാല്‍ ഇത് രണ്ടും വ്യാജവാര്‍ത്തയാണെന്നും രണ്ടിനെയും ഒരു പോലെ എതിര്‍ക്കണമെന്നും പല്ലവി ഘോഷ് വാദിക്കുന്നു.
മോദിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞാടുന്ന വ്യാജവാര്‍ത്ത വിശകലനവിദഗ്ധനായി അറിയപ്പെടുന്ന മുഹമ്മദ് സുബൈറിനെയും പല്ലവി ഘോഷ് കര്‍ശനമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. മുഹമ്മദ് സുബൈര്‍ വ്യാജവാര്‍ത്ത കണ്ടുപിടിക്കുന്നുണ്ടെങ്കിലും പലപ്പോഴും മോദിയ്ക്കെതിരായ വ്യാജവാര്‍ത്തകളുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ് പതിവ്.
നേരത്തെ രാഹുല്‍ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന ജേണലിസ്റ്റായിരുന്നു പല്ലവി ഘോഷ്. പിന്നീടാണ് രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും വിമര്‍ശക ആയി മാറിയത്. ഇവരുടെ മോദി പ്രേമത്തെ ബിജെപി നേതാക്കള്‍ സംശയദൃഷ്ടിയോടെ തന്നെയാണ് വീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: