കോഴിക്കോട് : ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുവന്ന് കോഴിക്കോട് കമ്മിഷണര്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്. കേരളത്തിലെ പോലീസ് മികച്ച മാതൃകയാണ്. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ അതിന് എതിരാണ്. ഭീകരവാദികളെ പോലെയാണ് പ്രതികളോട് പെരുമാറുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ചില ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നയം ഉള്‍ക്കൊള്ളാനാകുന്നില്ല. അവര്‍ സര്‍ക്കാരിനെ അപകര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും പി. മോഹനന് കുറ്റപ്പെടുത്തി. മെഡിക്കല്‍ കോളേജിലെ അക്രമ സംഭവത്തെ സിപിഎം ഒരിക്കലും ന്യായീകരിക്കുന്നില്ല. സംഭവത്തില്‍ നിയമപരമായ നടപടി വേണമെന്ന് തന്നെയാണ് സിപിഎം ആഗ്രഹിക്കുന്നത്. കോഴിക്കോട് സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവരില്‍ രണ്ട് പേര് ഒഴികെ അടുത്ത ദിവസം തന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ മറവില്‍ പോലീസ് നിരപരാധികളെ ഭീഷണിപ്പെടുത്തുകയാണെന്നും പി മോഹനന് കുറ്റപ്പെടുത്തി.
മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ച ഡോക്ടറുടെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയെന്നും പൂര്‍ണ്ണ ഗര്‍ഭിണിയായ പ്രതിയുടെ ഭാര്യയുടെ പിന്നാലെ പോയി പ്രസവിച്ചാല്‍ കുട്ടിയെ അച്ഛനെ കാണിക്കില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. രാജ്യദ്രോഹികളെ പോലെ ഭീകരവാദികളെ പോലെയാണ് പ്രതികളോട് പെരുമാറുന്നതെന്നും പുതിയ പോലീസ് കമ്മീഷണര്‍ ചാര്‍ജ് എടുത്തതിന് ശേഷമാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയിതിരിക്കുന്നത്. കേസില്‍ കമ്മിഷണര്‍ അനാവശ്യമായി ഇടപെടുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ഒരു പ്രതികളെയും സിപിഎം, ഡിവൈഎഫ്ഐ നേതൃത്വം ഒളിവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും അങ്ങനെ ഒളിവില്‍ പാര്‍പ്പിച്ചാല്‍ പോലീസിന് കിട്ടുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: