തിരുവനന്തപുരം: തിരുവനന്തപുരം: ദേശീയപാതകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രം നേരിട്ട് വിലയിരുത്തും. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കേന്ദ്ര കൃഷിമന്ത്രി ശോഭകരന്തലജെ അടുത്ത ദിവസം കേരളത്തിലെത്തും. 19ന് തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്രമന്ത്രി ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുന്നതിനും വിലയിരുത്തുന്നതിനുമായി വൈകിട്ട് 5ന് കല്ലമ്പലം ജംഗ്ഷനില്‍ എത്തും.
അന്ന് ഉച്ചയ്ക്ക് 2ന് ആറ്റിങ്ങലില്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കും. 3.30ന് കരവാരം പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുമായും തൊഴിലുറപ്പ് തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും. ജംഗ്ഷനില്‍ ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുന്നതിനും വിലയിരുത്തുന്നതിനുമായി വൈകിട്ട് 5ന് കല്ലമ്പലം ജംഗ്ഷനില്‍ എത്തും. പൊതുജനങ്ങളുമായും സംസാരിക്കും. ശ്രീനാരായണ ഗുരുസമാധി ദിനമായ 21ന് രാവിലെ 9 ന് വര്‍ക്കല ശിവഗിരിയില്‍ മഹാസമാധിയിലെത്തി പ്രണാമം അര്‍പ്പിക്കും
സംസ്ഥാന സര്‍ക്കാര്‍ വഴി നടപ്പിലാക്കുന്ന എല്ലാ കേന്ദ്ര പദ്ധതികളും കേരളത്തില്‍ അട്ടിമറിക്കപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ആരോപിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്തെത്തി പദ്ധതി നടത്തിപ്പ് കൃത്യമായി വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായാണ് ശോഭകരന്തലജെയുടെയും സന്ദര്‍ശനം. നേരത്തെ കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ കേരളത്തിലെത്തി ദേശീയപാതയുടെ നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു. ഇതിനെതിരെ രൂക്ഷമായാണ് മുഖ്യമന്ത്രി പിണറായിയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചത്.
മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ അതിവേഗ ദേശീയപാത വികസനമാണ് നടക്കുന്നത്. 2024ന് ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാകും. യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 560 ഇരട്ടി ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നത്. 21,275 കോടിയുടെ പുതിയ 6 പ്രൊജക്ടുകളാണ് എന്‍എച്ച്ഐ നടപ്പാക്കുന്നത്. നേരത്തെ അനുവദിച്ച 34,000 കോടിയുടെ പദ്ധതികള്‍ക്ക് പുറമേയാണിത്. കേരളത്തിന്റെ വികസനത്തിന് കരുത്തേകുന്ന 6 പ്രൊജക്ടുകളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: