ന്യൂദല്‍ഹി: വിദ്യര്‍ത്ഥികളെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിവിട്ട് കലാപത്തിന് ശ്രമിപ്പിച്ച സംഭവത്തില്‍ ഗവേഷകയും മുസ്ലീം ആക്ടീവിസ്റ്റുമായ സഫൂറ സര്‍ഗറിനെ സര്‍വകലാശാല വിലക്കി. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല ക്യാംപസില്‍ പ്രവേശിക്കരുതെന്നാണ് താക്കീത് ചെയ്തിരിക്കുന്നത്. നേരത്തെ പ്രബന്ധം കൃത്യസമയത്ത് സമര്‍പ്പിക്കാത്തതിന് ഇവരുടെ എംഫില്‍ പ്രവേശനവും റദ്ദാക്കിയിരുന്നു.
മുന്‍ വിദ്യാര്‍ഥിനിയായ സഫൂറ സര്‍ഗര്‍ അപ്രസക്തമായ വിഷയങ്ങള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ക്യാംപസില്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു. ഇതുവഴി സമാധാനപരമായ അക്കാദമിക് അന്തരീക്ഷം തകര്‍ത്തു. ഈ സമരക്കാരില്‍ കൂടുതലും പുറത്തുനിന്നുള്ളവരായിരുന്നു. നിഷ്കളങ്കരായ ചില വിദ്യാര്‍ഥികളെ കൂട്ടുപിടിച്ചു സര്‍വകലാശാലാ പ്ലാറ്റ്ഫോം തന്റെ രാഷ്ട്രീയ അജന്‍ഡയ്ക്കായി ഉപയോഗിക്കാനു ശ്രമിച്ചു. സ്ഥാപനത്തിന്റെ ദൈംനംദിന പ്രവര്‍ത്തനത്തെയും തടസ്സപ്പെടുത്തിയെന്നു സഫൂറയെ വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വ്യക്തമാക്കി.
സഫൂറയുടെ പ്രവേശനം റദ്ദാക്കിയതിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 2020 ഏപ്രിലില്‍ യുഎപിഎ പ്രകാരം കേസെടുത്ത് സഫൂറ സര്‍ഗറിനെതിരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. . 2020 ജൂണില്‍ ഗര്‍ഭിണിയാണെന്ന് കാട്ടി നല്കി അപേക്ഷയിലാണ് ഇവര്‍ മോചിതയായത്. കേസിലെ നിയമ നടപടികള്‍ ഇവര്‍ നേരിട്ടുകൊണ്ട് ഇരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: