ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ഇന്ത്യ 2025 ഓടെ തീവ്രവാദ വിമുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഞ്ച് വനവാസി തീവ്രവാദ സംഘടനകളുമായും മൂന്ന് വിഘടിത സംഘടനകളുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ സാന്നിധ്യത്തില്‍ സമാധാനകരാറില്‍ ഏര്‍പ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ.
കേന്ദ്ര സര്‍ക്കാരും ആസാം സര്‍ക്കാരും എട്ട് വനവാസി സംഘടനകളുമായി ചരിത്രപരമായ കരാറിലാണ് അമിത് ഷായുടെ അധ്യക്ഷതയില്‍ ഒപ്പുവച്ചത്. കരാറിനുശേഷം വിവിധ ഗ്രൂപ്പുകളില്‍പ്പെട്ട 1182 പേര് ആയുധം താഴെവച്ച് മുഖ്യധാരയിലെത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: