ന്യൂദല്‍ഹി: ഗൂഗിള്‍ പിക്‌സല്‍ ഫോണുകളുടെ നിര്‍മ്മാണത്തിന്റെ ഒരു ഭാഗം ഇന്തയയിലേക്ക് മാറ്റാന്‍ കമ്പനി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ചു മുതല്‍ പത്തു ലക്ഷം യൂണിറ്റ് പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വരെ നിര്‍മ്മിക്കാന്‍ ഇന്ത്യയിലെ നിര്‍മ്മാതാക്കളില്‍ നിന്ന് ലേലം കൊള്ളാന്‍ ചിന്തിക്കുകയാണ്. ഇത് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിന്റെ വാര്‍ഷിക ഉല്‍പ്പാദനത്തിന്റെ 10% മുതല്‍ 20% വരെ തുല്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
കൊവിഡ് മൂലം ചൈനയിലുണ്ടായ ലോക്ക്ഡൗണ്‍ ഉല്‍പാദനം തടസ്സപ്പെടുത്തിയിരുന്നു. ഇതിനു പുറമെ ബീജിംഗ് വിഷയവും പുതിയ തീരുമാനത്തിനുള്ള ഒരു കാരണമാണ്. കമ്പനി ഇതരമാര്‍ഗങ്ങള്‍ പരിഗണിക്കുന്നതിന്റെ ഭാഗമായിയാകും ഉത്പാദന കേന്ദ്രങ്ങള്‍ മാറ്റുക. കരാര്‍ നിര്‍മ്മാതാക്കള്‍ ചൈനയില്‍ നിന്നുള്ള ഉല്‍പ്പാദനം മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യ, മെക്‌സിക്കോ, വിയറ്റ്‌നാം തുടങ്ങിയ മറ്റ് രാജ്യങ്ങളിലേക്കാതും ശ്രദ്ധവര്‍ധിക്കുക.
നിലവില്‍, പിക്‌സല്‍ ഫോണുകള്‍ വിപണിയില്‍ മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളേക്കാള്‍ പിന്നിലാണ്. ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് ഗൂഗിളിന് വിപണിയിലെ തന്റെ എതിരാളികളെക്കാള്‍ മറികടക്കാനുള്ള അവസരം കൂടിയാണ്. ഗൂഗിളിന്റെ എതിരാളിയായ ആപ്പിള്‍ 2017ല്‍ തന്നെ ഇന്ത്യയില്‍ ഫോണുകള്‍ അസംബിള്‍ ചെയ്യാന്‍ ആരംഭിച്ചു. കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള കമ്പനി ഏറ്റവും പുതിയ ഐഫോണ്‍ 14 ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: