കൊച്ചി : കൊച്ചിയില്‍ മഴപെയ്താല്‍ വെള്ളം കയറും അല്ലെങ്കില്‍ പട്ടി കടിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കൊച്ചി കോര്‍പ്പറേഷന്റെ ലാഘവമാണ് വീണ്ടും വെള്ളക്കെട്ട് ഉണ്ടാകുന്നതിനു കാരണമെന്ന് വിമര്‍ശനവുമായി ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കോര്പ്പറേഷന് മാറണം. കൊച്ചിയിലെ ഡ്രൈനേജുകള്‍ നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കണം. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നുണ്ടാകണം. ഈ മാസം 29 ന് ഹൈക്കോടതി വിഷയത്തില്‍ വീണ്ടും വാദം കേള്‍ക്കും.
അതിനിടെ തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണം. വിഷയത്തില്‍ ഡിജിപി ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണം. കേസില്‍ ഇടക്കാല ഉത്തരവിറക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: