തിരുവനന്തപുരം : ശ്രീകാര്യത്തെ ചാവടി മുക്കിലെ വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കി. പ്രദേശത്തെ ശ്രീകൃഷ്ണ റെസിഡന്റ്‌സ് അസോസിയേഷന്‍ കാത്തിരിപ്പ് കേന്ദ്രം പുതുക്കി നിര്‍മിച്ചതിന് പിന്നാലെയാണ് പൊളിച്ചു നീക്കിയത്. പുതിയതായി ജെന്‍ഡര്‍ ന്യൂട്രല്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസുമായെത്തി അധികൃതര്‍ പൊളിച്ചു നീക്കുകയായിരുന്നു.
കോര്‍പ്പറേഷന്‍ പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചതെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചു. പിപിപി മോഡലില്‍ ജെന്‍ഡര്‍ ന്യൂട്രലില്‍ ബസ്റ്റോപ്പ് പണിയുമെന്നും പണി തുടങ്ങി രണ്ടാഴ്ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിനോട് ചേര്‍ന്നുള്ള വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ ലിംഗഭേദമന്യേ ഒരുമിച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് റെസിഡന്റ് അസോസിയേഷന്‍ ഇരുപ്പിടം വെട്ടിപ്പൊളിച്ച് ഒറ്റ സീറ്റ് വീതമാക്കി മാറ്റുകയായിരുന്നു. ‘ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം’ അസോസിയേഷന്‍ എഴുതിവെച്ചിരുന്നു. ഇതോടെ ബസ് സ്‌റ്റോപ്പിലെ സിംഗിള്‍ സീറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ സഹപാഠികളെ മടിയിലിരുത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: