ലഖ്നൗ:ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുവിഗ്രഹങ്ങളുണ്ടെന്നും അവയെ ആരാധിക്കാന്‍ അനുവദിക്കണമെന്നുമുള്ള ഹര്‍ജിയില്‍ വാരണസി ജില്ലാ കോടതിയുടെ അന്തിമ വിധി മുസ്ലിങ്ങള്‍ക്ക് എതിരായാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി ഹാജി മെഹ്ബൂബ്. ഇദ്ദേഹം നേരത്തെ ബാബറി മസ്ജിദ്- രാമജന്മഭൂമി തര്‍ക്കത്തില്‍ കേസില്‍ നിയമയുദ്ധത്തില്‍ പങ്കാളിയായ വ്യക്തികൂടിയാണ്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വാരണസി ജില്ലാകോടതി ഹിന്ദുദൈവങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുക്കള്‍ നല്കിയ പരാതി ഫയലില്‍ സ്വീകരിച്ചത് വലിയ കോലാഹലമുണ്ടാക്കിയിരിക്കുകയാണ്. ഇതിനെതിരെ എഐഎംഐഎം നേതാവ് ഒവൈസിയും ആഞ്ഞടിച്ചിരുന്നു.
ബാബ്റി മസ്ജിദ് വിധി പോലെയാണ് ഗ്യാന്‍വാപി വിധിയുമെങ്കില് അതിന് രാജ്യം വലിയ വില കൊടുക്കേണ്ടിവരും. അപ്പോള്‍ രക്തച്ചൊരിച്ചിലും കൊലപാതകങ്ങളുമല്ലാതെ മറ്റൊന്നും രാജ്യത്ത് ഉണ്ടാകില്ല. – ഹാജി മെഹ്ബൂബ് പറഞ്ഞു.
ഗ്യാന്‍വാപിയില്‍ സംഭവിക്കുന്നതൊന്നും ശരിയായ കാര്യങ്ങളല്ല. കോടതി വിധി എതിരായാല്‍ അത് സ്വീകരിക്കില്ല. സുപ്രീംകോടതി വിധിയെ എതിര്‍ക്കാന്‍ അന്ന് തയ്യാറാവാതിരുന്നതിനാലാണ് ബാബറി മസ്ജിദ് നഷ്ടമായതെന്നും ഹാജി മെഹ് ബൂബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: