കൊച്ചി : എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം ലഹരി മരുന്ന് വേട്ട. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ തെരച്ചിലില്‍ ഒരു കിലോയോളം സ്വര്‍ണ്ണവും എംഡിഎംഎയുമാണ് പിടികൂടിയത്. എയര്‍പോര്‍ട്ടിനകത്തെ പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരെ വീണ്ടും പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണവും എംഡിഎംഎയും കണ്ടെടുത്തത്.
ഗര്‍ഫില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. എയര്‍പോര്‍ട്ടിന്റെ ടോള്‍ബൂത്തിന് പുറത്ത് വച്ച് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണവും എംഡിഎംഎയും പിടിച്ചത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസി.കമ്മിഷണര്‍ വസന്തകേശന്‍ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: