തിരുവനന്തപുരം: ബജറ്റ് അവതരണത്തിനെതിരെ പ്രതിപക്ഷം സമാധാനപരമായി മുദ്രാവാക്യം വിളിക്കുന്നതിനിടെ ഭരണപക്ഷമായ കോണ്‍ഗ്രസ്സാണ് നിയമസഭയിലെ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് ഇ.പി. ജയരാജന്. നിയമസഭാ കയ്യാങ്കളിക്കേസ് യുഡിഎഫിന്റെ പകപോക്കലാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തില്‍ വിചിത്രമായ വാദങ്ങള്‍ ഉന്നയിച്ചത്.
നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് യുഡിഎഫാണ്. സമാധാന പരമായി മുദ്രാവക്യം വിളിച്ച പ്രതിപക്ഷത്തെ അന്നത്തെ യുഡിഎഫ് ഭരണപക്ഷം മസില് പവര്കൊണ്ട് നേരിടുകയായിരുന്നു. കയ്യാങ്കളി ആരംഭിച്ചത് യുഡിഎഫാണ്. ഇന്നത്തെ മന്ത്രി ശിവന്‍കുട്ടിയെ തല്ലിബോധം കെടുത്തി. പലരേയും ആക്രമിച്ചു. വനിതാ എംഎല്‍എമാരെ കടന്നുപിടിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അവരുടെ അംഗങ്ങള്‍ ആക്രമിക്കുന്ന കയ്യേറ്റം ചെയ്യുന്ന വീഡിയോ പറത്ത് വരാതിരിക്കാന്‍ നീക്കം നടത്തി. നിയമസഭാ കയ്യാങ്കളി കേസിന്റെ ദൃശ്യങ്ങളും വ്യക്തമായ ദൃശ്യങ്ങളും അന്ന് മാധ്യമങ്ങളിലൂടേയും മറ്റും തത്സമയം പുറത്തുവന്നതാണ്. അതിനിടയിലാണ് ഇ.പി. ജയരാജന് മാധ്യമങ്ങള്‍ക്ക് മുമ്പാകെ ഇത്തരത്തില്‍ പ്രസ്താവന നടത്തിയിരിക്കുന്നത്.
അതേസമയം നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരായ പ്രതികള്‍ കുറ്റപത്രം വായിച്ച് കേട്ട ശേഷം കുറ്റം നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇ.പി. ജയരാജന് കോടതിയില്‍ ഹാജരായിരുന്നില്ല. അസുഖം കാരണം ഹാജരാകില്ലെന്ന് അഭിഭാഷകന് മുഖേന അറിയിക്കുകയായിരുന്നു ഇക്കാര്യം. തുടര്‍ന്ന് കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കുമ്പോള്‍ ഹാജരാകാനും ഇ.പി. ജയരാജനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബാര്‍ കോഴ കേസ് കത്തി നില്ക്കുന്ന അവസരത്തില്‍ 2015 മാര്‍ച്ച് 13ന് കെ.എം. മാണി അവതരിപ്പിക്കുന്നത് തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്, കെ.ടി. ജലീല്‍ എംഎല്‍എ, കെ. അജിത്, സി.കെ. സദാശിവന്, കെ. കുഞ്ഞുമുഹമ്മദ് എന്നിവരാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: