തിരുവനന്തപുരം: താന്‍ ഗവര്‍ണറായ തുടരുന്ന കാലത്ത് സര്‍വകലാശാലകളില്‍ ബന്ധു നിയമനം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ അടുത്ത ബന്ധുവിന് അദ്ദേഹം അറിയാതെ ആണ് നിയമനം ലഭിച്ചതെന്ന് വിശ്വസിക്കാന്‍ സാധിക്കില്ല. ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് മുഖ്യമന്ത്രി അറിയാതെ നടക്കുന്നത്. സര്‍കലാശാലകളുടെ സ്വയംഭരണാവകാശം പരിപാവനമായ ആശയമാണ്.
അതിനാല്‍ സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കില്ല. ഇത്തരം നീക്കം നടന്നപ്പോള്‍ തന്നെ തന്നെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് നാലു പ്രാവശ്യം കത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. താന്‍ ചാന്‍ലസര്‍ എന്ന പദവിയില്‍ റബ്ബര്‍ സ്റ്റാംപ് ആയി തുടരില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. ലോകായുക്ത ബില്‍ അടക്കം ഒന്നും ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: