Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ക്ഷയരോഗമുക്ത ഭാരതത്തിനായി ബഹുജനപങ്കാളിത്തം

ക്ഷയരോഗികള്‍ക്ക് മൂന്ന് തരത്തിലുള്ള പിന്തുണ ആവശ്യമാണ്. ഒന്നാമതായി, അവരുടെ പോഷകാഹാര ആവശ്യകതകള്‍ നിറവേറ്റുന്നതിന്, ആവശ്യകത അടിസ്ഥാനമാക്കിയുള്ള പോഷക ഇനങ്ങള്‍ അടങ്ങുന്ന ഒരു പോഷകാഹാര കിറ്റ് ലഭ്യമാക്കുക. രണ്ടാമത്തേത് ലാബ് അടിസ്ഥാനമാക്കിയുള്ള രോഗനിര്‍ണ്ണയ ആവശ്യകതകള്‍ക്കുള്ള പിന്തുണയാണ്. മൂന്നാമത്തേത്, മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗത്തിനായി തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കാനുതകും വിധം നൈപുണ്യവികസനത്തിലൂടെ അവരെ തൊഴില്‍ സജ്ജരാക്കുക എന്നതാണ്. രാജ്യത്തുടനീളമുള്ള ഏതെങ്കിലും ബ്ലോക്കിലോ ജില്ലയിലോ കുറഞ്ഞത് ഒരു വര്‍ഷത്തേയ്‌ക്കും പരമാവധി മൂന്ന് വര്‍ഷത്തേയ്‌ക്കും നിങ്ങള്‍ക്ക് ക്ഷയരോഗബാധിതരെ പിന്തുണയ്‌ക്കാന്‍ കഴിയും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 15, 2022, 05:33 am IST
in Article

ഡോ. മന്‍സുഖ് മാണ്ഡവ്യ

കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രി

രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഒരു ചുവട് മുന്നോട്ടു വയ്‌ക്കുമ്പോള്‍, നമ്മുടെ രാജ്യം 130 കോടി ചുവടുകള്‍ മുന്നിലെത്തുന്നു എന്ന് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും പറയാറുണ്ട്. സമൃദ്ധമായ ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതില്‍ ബഹുജനങ്ങള്‍ക്കുള്ള പങ്കില്‍ പ്രധാനമന്ത്രിക്ക് അചഞ്ചലമായ വിശ്വാസമുണ്ട്. 2025ഓടെ ക്ഷയരോഗ മുക്തമായ പുതിയ ഇന്ത്യയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സഞ്ചിത ശക്തിയുടെയും ഐക്യത്തിന്റെയും ഈ തരംഗത്തെ നമുക്ക് പ്രയോജനപ്പെടുത്താനാകുമോ? ഓരോ വ്യക്തിയും നല്‍കുന്ന വളരെ ചെറുതും നിസ്സാരവുമായ സംഭാവന പോലും ജനകീയ പ്രസ്ഥാനത്തിന് (ജന്‍ ആന്ദോളന്‍) ജ്വലനഹേതുവാകുന്നു. പൊതു ദൗത്യത്തിനായി ഗവണ്‍മെന്റും രാജ്യത്തെ പൗരന്മാരും ഒത്തുചേരുമ്പോള്‍ വിജയം സുനിശ്ചിതമാണ്. സ്വച്ഛ് ഭാരത് ദൗത്യം, കൊവിഡ്19 പ്രതിരോധകുത്തിവയ്‌പ്പ് യജ്ഞം, അടുത്തിടെ സമാപിച്ച ‘ഹര്‍ ഘര്‍ തിരംഗ’ പ്രചാരണം എന്നിവയെല്ലാം ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ്.

കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ബഹുജന പങ്കാളിത്തത്തിന്റെയും ഈ തത്വം പ്രയോജനപ്പെടുത്തി ഒരുമിച്ച്, ഒരു രാഷ്‌ട്രമെന്ന നിലയില്‍, ക്ഷയരോഗ മുക്ത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന് നാം പ്രതീക്ഷിക്കുന്നു. 2030 ഓടെ ക്ഷയരോഗ നിര്‍മ്മാര്‍ജനമെന്ന ആഗോള ലക്ഷ്യം, അഞ്ച് വര്‍ഷം മുമ്പ്, 2025ല്‍ തന്നെ കൈവരിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് നമ്മുടെ പ്രധാനമന്ത്രി മുന്നില്‍ വച്ചിട്ടുള്ളത്. നമ്മുടെ രാജ്യത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലും സംഭാവനയിലുമുള്ള അദ്ദേഹത്തിന്റെ വിശ്വാസത്താല്‍ പ്രേരിതമായി ഈ അഭിലഷണീയമായ ലക്ഷ്യം കൈവരിക്കുന്നതിനാണ് ദേശീയ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രകാരം ചശഗവെമ്യ പോഷന്‍ പദ്ധതിക്ക് ഇന്ത്യാ ഗവണ്‍മെന്റ് രൂപം നല്‍കിയത്. ഈ പദ്ധതിക്ക് കീഴില്‍, 2018 മുതല്‍ 2022 ജൂണ്‍ വരെ, ക്ഷയരോഗബാധിതരായ 62.71 ലക്ഷം പേര്‍ക്ക് 1,651 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി ക്ഷയരോഗബാധിതനായ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 500 രൂപ നേരിട്ട് കൈമാറുന്ന പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് അവരുടെ പോഷക ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സഹായകമായി.

ഈ സന്ദര്‍ഭത്തില്‍, ആനന്ദിബെന്‍ പട്ടേലിനെ പ്രത്യേകം പരാമര്‍ശിക്കുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ആരംഭിച്ച ക്ഷയരോഗ ദത്തെടുക്കല്‍ പ്രചാരണം ഇപ്പോള്‍ വ്യാപകമായ അഭിനന്ദനം നേടിയിരിക്കുകയാണ്.

അവരുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഈ പ്രചാരണത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിന്, ‘പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാന്’ കീഴില്‍, ഇന്ത്യാ ഗവണ്‍മെന്റ്       ചശഗവെമ്യ 2.0 പോര്‍ട്ടല്‍ ആരംഭിച്ചു. 2022 സെപ്തംബര്‍ 9ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തത്. ക്ഷയരോഗ ബാധിതര്‍ക്ക് സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആണിത്. ഈ പോര്‍ട്ടലില്‍ ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും ചശഗവെമ്യ മിത്രയായി രജിസ്റ്റര്‍ ചെയ്യാം.

ക്ഷയരോഗബാധിതരെ ദത്തെടുക്കുകയെന്നത് ഈ പ്രചാരണത്തിന്റ വളരെ പ്രധാനപ്പെട്ട ഒരു വശമാണ്. ക്ഷയരോഗ ബാധിതരോടുള്ള നിലവിലുള്ള സാമൂഹിക അയിത്തവും വിവേചനവും ഇല്ലാതാക്കാന്‍ സഹായിക്കുകയും അവര്‍ക്ക് ആവശ്യമായ പോഷകാഹാരവും സാമൂഹിക പിന്തുണയും ഉറപ്പാക്കുകയും സാധാരണ ജീവിതം നയിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് അടിസ്ഥാന ലക്ഷ്യം. ഈ സംരംഭത്തിന് കീഴില്‍, വ്യക്തികള്‍, സംഘടനകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, സര്‍ക്കാരിതര സംഘടനകള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍ തുടങ്ങി എല്ലാവര്‍ക്കും ക്ഷയരോഗ ബാധിതരെ ദത്തെടുക്കുക്കാനും പിന്തുണ നല്‍കാനും കഴിയും. നിങ്ങള്‍ക്കും ചശഗവെമ്യ 2.0 പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് നിങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിജ്ഞയെടുക്കാം.

ക്ഷയരോഗികള്‍ക്ക് മൂന്ന് തരത്തിലുള്ള പിന്തുണ ആവശ്യമാണ്. ഒന്നാമതായി, അവരുടെ പോഷകാഹാര ആവശ്യകതകള്‍ നിറവേറ്റുന്നതിന്, ആവശ്യകത അടിസ്ഥാനമാക്കിയുള്ള പോഷക ഇനങ്ങള്‍ അടങ്ങുന്ന ഒരു പോഷകാഹാര കിറ്റ് ലഭ്യമാക്കുക. രണ്ടാമത്തേത് ലാബ് അടിസ്ഥാനമാക്കിയുള്ള രോഗനിര്‍ണ്ണയ ആവശ്യകതകള്‍ക്കുള്ള പിന്തുണയാണ്. മൂന്നാമത്തേത്, മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗത്തിനായി തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കാനുതകും വിധം നൈപുണ്യവികസനത്തിലൂടെ അവരെ തൊഴില്‍ സജ്ജരാക്കുക എന്നതാണ്. രാജ്യത്തുടനീളമുള്ള ഏതെങ്കിലും ബ്ലോക്കിലോ ജില്ലയിലോ കുറഞ്ഞത് ഒരു വര്‍ഷത്തേയ്‌ക്കും പരമാവധി മൂന്ന് വര്‍ഷത്തേയ്‌ക്കും നിങ്ങള്‍ക്ക് ക്ഷയരോഗബാധിതരെ പിന്തുണയ്‌ക്കാന്‍ കഴിയും.

ക്ഷയരോഗബാധിതര്‍ക്ക് സൗജന്യ രോഗനിര്‍ണയവും സൗജന്യ മരുന്നുകളും മറ്റ് പിന്തുണകളും ഇന്ത്യാ ഗവണ്‍മെന്റ് നല്‍കി വരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, ക്ഷയരോഗമുക്ത ഭാരതം എന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോള്‍ ജനങ്ങളുടെ പിന്തുണയും കൂട്ടായ പ്രവര്‍ത്തനവും അഭൂതപൂര്‍വമായ ഊര്‍ജ്ജം പകര്‍ന്നു നല്‍കും. ഈ ദൗത്യത്തെ സജീവമായി പിന്തുണയ്‌ക്കാനും മുന്നോട്ട് വരാനും ഞാന്‍ നിങ്ങളോരോരുത്തരോടും ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. അതുവഴി ബഹുജനപങ്കാളിത്തം എന്ന കാഴ്ചപ്പാട് നമുക്ക് യാഥാര്‍ത്ഥ്യമാക്കാനാകും. ദയവായി മുന്നോട്ട് വരിക, ക്ഷയരോഗത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് നിങ്ങളാലാകുന്നതെല്ലാം ചെയ്യുക. ധീരമായും നിശ്ചയദാര്‍ഢ്യത്തോടെയും കൊവിഡിനെതിരെ പോരാടിയതുപോലെ, ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിലും നാം വിജയിക്കും.

ഈ സന്ദര്‍ഭത്തില്‍, രാമായണത്തില്‍ നിന്നുള്ള ഒരു ചെറിയ സംഭവം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭഗവാന്‍ ശ്രീരാമന്‍ ലങ്കയിലേക്ക് പാലം പണിയുമ്പോള്‍ ഒരു ചെറിയ അണ്ണാനും സഹായിക്കാനായി മുന്നോട്ടുവന്നു. ഈ ചെറിയ സംഭാവനയ്‌ക്ക് പോലും ഭഗവാന്‍ ശ്രീരാമന്‍ വളരെയധികം മൂല്യം കല്പിച്ചു. ഈ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ‘പ്രധാനമന്ത്രി ടിബിമുക്ത് ഭാരത് അഭിയാന്’ കീഴില്‍ ഇന്ത്യയിലെ പൗരന്മാര്‍ എന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും വളരെയധികം സംഭാവനകള്‍ നല്‍കാന്‍ കഴിയും.

Tags: indiaTBTuberculosis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.