കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ തലപ്പൊക്കമുള്ള ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് ഹൈക്കോടതി വിലക്കി. ഇടുക്കി കേന്ദ്രമായുള്ള ഒരു സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആനയുടെ വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടുവെന്ന അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ക്ഷേത്രത്തിലടക്കം ആനയെ എഴുന്നള്ളിക്കുന്നത് പൂര്‍ണമായി വിലക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇത് ഹൈക്കോടതി അംഗീകരിച്ചില്ല. കേസില്‍ തുടര്‍ന്ന് വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, അനു ശിവരാമന് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ആനയുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കുന്നതുവരെയാണ് വിലക്കെന്നും ബെഞ്ച് വ്യക്തമാക്കി. ആനയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി സംബന്ധിച്ച് ആറാഴ്ച്ചക്കകം മറുപടി അറിയിക്കാന്‍ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന് കോടതി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: