തിരുവനന്തപുരം: വീട്ടില്‍ സാധനം മാറ്റാന്‍ എത്തിയ ചുമട്ടുതൊഴിലാളിയായ സിഐടിയു നേതാവ് വീട്ടമ്മയെ കയറി പിടിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂര്‍ ആലുംമൂട് ജഷ്നിലെ കയറ്റിറക്ക് തൊഴിലാളി വട്ടപ്പാറ സ്വദേശിയും വഞ്ചിയൂരില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ ആശോകനെ(52)യാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
വാടക വീട് മാറുന്നതിനു സാധനം മാറ്റുന്നതിനായി എത്തിയപ്പോഴാണ് ഇയാള്‍ യുവതിയോട് മോശമായി പെരുമാറിയത്. സാധനം മാറ്റുന്നതിനിടിയില്‍ യുവതിയെ കടന്നുപിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ബഹളം വെച്ച് കുതറി ഓടിയാണ് രക്ഷപ്പെട്ടത്. ആക്രമണത്തിനിരായായ യുവതി മാനസിക പ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്.
തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു. പ്രതിയെ രക്ഷിച്ചെടുക്കാന്‍ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി ഓഫീസ് വരുന്ന മേഖലയിലെ തൊഴിലാളിയാണ് നേതാവ്. സാധാരണ അറസ്റ്റ് വിവരങ്ങള്‍ ചിത്രം സഹിതം കമ്മിഷണര്‍ ഓഫീസില്‍നിന്ന് പത്രങ്ങള്‍ക്ക് നല്‍കാറുണ്ടെങ്കിലും ഈ അറസ്റ്റ് വിവരം രഹസ്യമാക്കി വയ്ക്കാനാണ് വഞ്ചിയൂര്‍ പോലീസും സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസും ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: