തിരുവനന്തപുരം: ഭാരത് ജോഡൊ യാത്ര കഴിയുമ്പോഴേക്കും കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഭാരതം മുഴുവനും ഒന്നാകുമെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്. ദക്ഷിണ ഭാരതത്തില്‍ നിന്നാണ് ജോഡോ യാത്ര തുടങ്ങിയത്. ദക്ഷിണ സംസ്ഥാനങ്ങളായ ഗോവയിലും കര്‍ണ്ണാടകയിലും കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടമായി മറ്റ് പാര്‍ട്ടികളിലേക്ക് യാത്ര തുടങ്ങി കഴിഞ്ഞുവെന്നും അദേഹം അരോപിച്ചു.
രാഹുല്‍ ഗാന്ധി എത്തിയ സ്ഥലങ്ങളിലും തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്തിയ സ്ഥലങ്ങളിലും ഇത് വരെ ജനങ്ങള്‍ അദ്ദേഹത്ത പരാജയപ്പെടുത്തിയതാണ് ചരിത്രം. രാഹുല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐശര്യമാണ്. പത്തൊന്‍പത് എന്നത് പത്ത് ദിവസം കൂടി കൂടുതല്‍ കേരളത്തിലുണ്ടങ്കില് അതോടെ പിണറായി എത്ര മോശം ഭരണമാണങ്കിലും കോണ്‍ഗ്രസ്സ് ജയിക്കാനിടയില്ലെന്നും ഗോപാലകൃഷ്ണന് കുറ്റപ്പെടുത്തി.
യാത്രയുടെ മുദ്രാവാക്യം ബിജെപിക്ക് എതിരെയാണെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പദയാത്ര കാര്യമായി നടത്തുന്നുമില്ല. മുദ്രാവാക്യത്തിന്റെ പ്രസക്തി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇല്ല എന്ന തിരിച്ചറിവും അവിടെ പദയാത്രയുടെ മുദ്രാവാക്യം ചിലവാകിലെന്ന ബോധവുമാണ് കാരണം. എന്തായാലും ഭാരതം മുഴുവന്‍ നടക്കാന്‍ രാഹുല്‍ തയ്യാറാകണം. ഒരു പ്രധാന പ്രതിപക്ഷ നേതാവായി ഇന്ത്യയെ മനസ്സിലാക്കാല്‍ രാഹുലിന് കഴിഞ്ഞാല്‍ അത് ജനാധിപത്യത്തില്‍ നല്ലൊരു കാര്യമാണ്. ജനാധിപത്യത്തിന്റെ സൗന്ദര്യം ശക്തമായ പ്രതിപക്ഷമാണ്. അതിന് രാഹുല്‍ പദയാത്ര പൂര്‍ത്തിയാക്കണം വഴിയില്‍ ഉപേക്ഷിക്കരുതെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: