കൊല്ലം: ജില്ലയെ പേവിഷ വിമുക്തമാക്കാന്‍ ശക്തമായ നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്. 82,000 ഓളം വരുന്ന വളര്‍ത്തുനായ്‌ക്കള്‍ക്കും 28,000 ഓളം വരുന്ന പൂച്ചകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കി ലൈസന്‍സ് നല്‍കുന്ന സീറോ റാബിസ് ക്യാംപയിന്‍ ജില്ലയില്‍ തുടക്കമായി. നാല് ദിവസം നീളുന്ന മാസ് വാക്സിനേഷന്‍ ക്യാമ്പുകള്‍ക്ക് ഒരു ലക്ഷം ഡോസ് വാക്സിന്‍ സംഭരിച്ചു.
സര്‍ക്കാര്‍ മൃഗാശുപത്രികള്‍ കേന്ദ്രീകരിച്ചും വാര്‍ഡുതല കേന്ദ്രങ്ങളൊരുക്കിയുമാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക. 20 മുതല്‍ പുനരാരംഭിക്കുന്ന എബിസി പദ്ധതിക്ക് 75 ലക്ഷം രൂപ ഗ്രാമ പഞ്ചായത്തുകളും 50 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും വകയിരുത്തിയിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുനുക്കന്നുര്‍, കല്ലുവാതുക്കല്‍, ആദിച്ചനല്ലൂര്‍, കുഴിമതിക്കാട്, ശാസ്താംകോട്ട, പത്തനാപുരം, പ•ന, ചിറക്കര, വെഞ്ചേമ്പ്, ചിതറ, കടയ്‌ക്കല്‍, തേവലപ്പുറം, കൊല്ലം വെറ്റ് ക്രോസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളാണ് എബിസി കേന്ദ്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: