ചങ്ങനാശ്ശേരി : നായയില്‍ നിന്നും ജനങ്ങള്‍ക്ക് കടിയേറ്റതില്‍ പ്രതിഷേധിച്ച് പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമാണ് സംഭവം. ആരാണ് കൊന്നതെന്ന് വ്യക്തമല്ല.
രാവിലെയാണ് പ്രദേശത്തെ പോസ്റ്റില്‍ തെരുവ് നായയെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വെച്ചിരുന്നു. കഴിഞ്ഞദിവസം ഈ പ്രദേശത്ത് ചിലര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. അതിലുള്ള പ്രതിഷേധമാണ് ഇതെന്ന് സംശയിക്കുന്നുണ്ട്.
കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ നായയെ നാട്ടുകാര്‍ രാവിലെതന്നെ മറവ് ചെയ്തു. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: