തിരുവനന്തപുരം : റേഷന്‍ കടകളില്‍ എത്തിയിട്ടും ഓണക്കിറ്റ് കിട്ടാത്തവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സത്യപ്രസ്താവനയിറക്കി. ഉത്രാടദിനത്തില്‍ രാത്രി എട്ടിനകം റേഷന്‍കടകളിലെത്തിയിട്ടും കിറ്റ് കിട്ടാതെ മടങ്ങിപ്പോയവരുടെ പേര്, ഫോണ്‍നമ്പര്‍, കാര്‍ഡ്നമ്പര്‍ എന്നിവ കടയുടമകള്‍ എഴുതിവെക്കണമെന്ന് മന്ത്രി ജി.ആര്. അനില്‍ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് സത്യ പ്രസ്താവനയിറക്കിയത്.
നിശ്ചയിച്ച ദിവസത്തിനുള്ളില്‍ കടകളില്‍ എത്തിയിട്ടും കിറ്റ് കിട്ടാത്തവരാണന്ന് വ്യക്തികള്‍ ഏഴുതി നല്‍കുകയും, ഇത് റേഷനിങ് ഇന്‍സ്പെക്ടര്‍, താലൂക്ക് സപ്ലൈഓഫീസര്‍, ജില്ലാ സപ്ലൈഓഫീസര്‍ എന്നിവര്‍ ഉറപ്പാക്കി ഒപ്പിട്ടുനല്‍കുന്നതാണ് സത്യപ്രസ്താവന. അതേസമയം ലഭിക്കാത്തവര്‍ക്ക് കിറ്റ് എത്തിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അതിനുള്ള തുടര്‍ നടപടിയെന്താണെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: