മക്ക: അന്തരിച്ച ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ തീര്‍ത്ഥാടനം നിര്‍വഹിക്കാന്‍ ബാനറുമായി മക്കയിലെത്തിയ യെമന്‍ സ്വദേശി അറസ്റ്റില്‍. ഇയാള്‍ ഉംറ നിര്‍വഹിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം വ്യാപകമായതോടെയാണ് സൗദി അധികൃതര്‍ തിരച്ചില്‍ നടത്തി പ്രതിയെ പിടികൂടിയത്.
തിങ്കളാഴ്ച മക്കയിലെ മസ്ജിദുല്‍ ഹറമില്‍നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. ‘അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ആത്മാവിന് വേണ്ടിയുള്ള ഉംറ. സത്യവിശ്വാസികള്‍ക്കൊപ്പം അവരെയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു.’ എന്നെഴുതിയ ബാനര്‍ പിടിച്ചുകൊണ്ടായിരുന്നു വീഡിയോ.
ഉംറയുടെ എല്ലാ നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും ലംഘിച്ച് മസ്ജിദുല്‍ ഹറമില്‍ ബാനറുമായി പ്രവേശിച്ച യെമനി പൗരനെ സുരക്ഷ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായി സൗദി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. അറസ്റ്റ് ചെയ്ത ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായും പ്രസ്താവനയില്‍ പറയുന്നു. ബാനറുകളും മുദ്രാവാക്യങ്ങളുമായി മക്കയിലേക്ക് വരുന്നതിന് വിലക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: