പാലാ: പരാതികള്‍ക്കിടയില്‍ വരുമാനത്തില്‍ റിക്കാര്‍ഡിട്ട് പാലാ കെഎസ്ആര്‍ടിസി ഡിപ്പോ. 12 ലക്ഷം രൂപയാണ് കോര്പ്പറേഷന് പാലാ ഡിപ്പോയ്ക്ക് നല്‍കിയിരുന്ന ലക്ഷ്യം. തിങ്കളാഴ്ച്ച 52 ഷെഡ്യൂളുകളില്‍ നിന്നായി 16,88,72,4 രൂപയായിരുന്നു വരുമാനം. ശരാശരി ഒരു ബസിന് ലഭിച്ചത് 28622 രൂപ. ഒരു കിലോമീറ്ററിന് (ഇപികെഎം) 60.30 രൂപ. ഇത് കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കളക്ഷനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: