ന്യൂദല്‍ഹി: അടുത്ത ഒരു വര്‍ഷം 20 രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20 യുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ അലങ്കരിക്കും. ഈ ഡിസംബര്‍ ഒന്നു മുതല്‍ 2023 നവംബര്‍ 20 വരെയാണിത്. ഇന്ത്യയുടെ അധ്യക്ഷതയില്‍ 200 ഓളം യോഗങ്ങളാകും നടക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജി 20 രാജ്യത്തലവന്മാരുടെ ഉച്ചകോടി 2023 സപ്തംബര്‍ 9,10 തീയതികളില്‍ ന്യൂദല്‍ഹിയിലാണ് നടക്കുക. അര്‍ജന്റീന, ബ്രസീല്‍, ഓസ്ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷണാഫ്രിക്ക, തുര്‍ക്കി, അമേരിക്ക, ബ്രിട്ടന്, യൂറോപ്യന്‍ യൂണിയന് എന്നിവയാണ് ജി 20 അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: