ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേന ആതിഥേയത്വം വഹിക്കുന്ന ജപ്പാന് ഇന്ത്യ മാരിടൈം എക്സര്‍സൈസ് 2022 (ജിമെക്സ് 22) ന്റെ ആറാമത് പതിപ്പ് ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ച ആരംഭിച്ചു.
ജപ്പാന് നാവികസേനയുടെ കപ്പലുകളെ ജപ്പാന് മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ് (ജെഎംഎസ്ഡിഎഫ്), കമാന്‍ഡര്‍ എസ്കോര്‍ട്ട് ഫ്ലോട്ടില്ല ഫോര്‍, റിയര്‍ അഡ്മിറല്‍ ഹിരാത തോഷിയുക്കിയും ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളെ ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഈസ്റ്റേണ്‍ ഫ്ലീറ്റ് റിയര്‍ അഡ്മിറല്‍ സഞ്ജയ് ഭല്ലയും നയിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയ ജെഎംഎസ്ഡിഎഫ് കപ്പലുകളായ ഇസുമോ, ഹെലികോപ്റ്റര്‍ വാഹിനി, നിയന്ത്രിത മിസൈല്‍ വേധ സംവിധാനമുള്ള കപ്പലായ താകാനാമി എന്നിവയെ ഇന്ത്യന്‍ നാവികസേനാ കപ്പലുകള്‍ സ്വാഗതം ചെയ്തു.
ഇന്ത്യന്‍ നാവികസേനയെ പ്രതിനിധീകരിക്കുന്നത് തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച മൂന്ന് യുദ്ധക്കപ്പലുകളായ സഹ്യാദ്രി, കടമത്ത്, കവരത്തി എന്നിവയാണ്. കൂടാതെ നിയന്ത്രിത മിസൈല്‍ വേധ സംവിധാനമുള്ള കപ്പലായ രണ്‍വിജയ്, ഫ്ലീറ്റ് ടാങ്കര്‍ ജ്യോതി, ഓഫ്ഷോര്‍ പട്രോള്‍ വെസല്‍ സുകന്യ, അന്തര്‍വാഹിനികള്‍, മിഗ് 29കെ യുദ്ധവിമാനങ്ങള്‍, ലോംഗ് റേഞ്ച് മാരിടൈം പട്രോള്‍ എയര്‍ക്രാഫ്, കപ്പല്‍ വാഹക ഹെലികോപ്റ്ററുകള്‍ എന്നിവയും അഭ്യാസത്തില്‍ പങ്കെടുക്കുന്നു.
ജിമെക്സ് 22 രണ്ട് ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നു; കടലിലെ അഭ്യാസങ്ങളും വിശാഖപട്ടണത്ത് നടക്കുന്ന തുറമുഖ അഭ്യാസങ്ങളും. 2012ല്‍ ജപ്പാനില്‍ ആരംഭിച്ച ജിമെക്സിന്റെ പത്താം വാര്‍ഷിക പതിപ്പാണിത്. ഇന്ത്യയും ജപ്പാനും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇത്തവണത്തെ അഭ്യാസം. ഭൂതല, ഉപോപരിതല, വ്യോമ മേഖലകളിലും സങ്കീര്‍ണ്ണമായ മറ്റ് അഭ്യാസങ്ങളിലും ഇരുരാജ്യങ്ങളുടെയും നാവികസേനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പരസ്പര പ്രവര്‍ത്തനക്ഷമത കൂട്ടിയോജിപ്പിക്കാന്‍ ജിമെക്സ് 22 ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: