ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ- പാക്കിസ്ഥാന് മത്സരത്തില്‍ തന്റെ ഇളയ മകള്‍ സ്റ്റേഡിയത്തിലിരുന്ന് ആവേശത്തോടെ വീശിയത് ഇന്ത്യന്‍ പതാകയെന്ന് വെളിപ്പെടുത്തി മുന്‍ പാക് നായകന് ഷഹീദ് അഫ്രീദി. ഇന്ത്യാ പാക് മത്സരം വീക്ഷിക്കാന്‍ സ്റ്റേഡിയത്തിലെത്തിയത് 90 ശതമാനവും ഇന്ത്യന്‍ ആരാധകരായിരുന്നു. തന്റെ മകള്‍ ഇന്ത്യന്‍ പതാക വീശുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പുറത്തു വിടണോ എന്ന ആലോചനയിലാണ് താനിപ്പോള്‍ എന്നും അഫ്രീദി പറഞ്ഞു.
‘സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്ഥാന് മത്സരം കാണാനെത്തിയവരില്‍ 10 ശതമാനം പാകിസ്ഥാന് ആരാധകരെ ഉണ്ടായിരുന്നുള്ളൂവെന്ന് എന്റെ ഭാര്യ പറഞ്ഞിരുന്നു. സ്റ്റേഡിയത്തില്‍ 90 ശതമാനവും ഇന്ത്യന്‍ ആരാധകരായിരുന്നു. സ്റ്റേഡിയത്തില്‍ പാകിസ്ഥാന് പതാക എവിടെയും കിട്ടാനില്ലായിരുന്നു. എന്റെ ഇളയ മകള്‍ സ്റ്റേഡിയത്തിലിരുന്ന് വീശിയത് ഇന്ത്യന്‍ പതാകയായിരുന്നെന്നും പാക് വാര്‍ത്ത ചാനല്‍ ചര്‍ച്ചയില്‍ അഫ്രീദ് വെളിപ്പെടുത്തി.
അഫ്രീദിക്ക് അഞ്ച് പെണ്മക്കളാണുള്ളത് അക്സ, അന്‍ഷ, അജ്വ, അസ്മാറ, ആര്‍വ എന്നിങ്ങനെ മക്കളുടെ പേരുകള്‍. ഇതില്‍ അന്‍ഷയുമായി പാക് പേസര്‍ ഷഹീന് അഫ്രീദിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: