കോഴിക്കോട്: തെരുവുനായ്ക്കളെ വ്യാപകമായി നശിപ്പിച്ചപ്പോഴാണ് സൂറത്തില്‍ പ്ലേഗ് ഉണ്ടായതെന്ന് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്. നായ്ക്കളെ കൊന്നൊടുക്കിയാല്‍ പ്രശ്നത്തിന് പരിഹാരമാകില്ല. നായകളും മനുഷ്യരും സമാധാനപരമായി ഒരുമിച്ച് കഴിയണമെന്ന് ബീന ഫിലിപ്പ് പറഞ്ഞു.
‘ഭൂമിയില്‍ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗവും സ്നേഹിതരുമാണ് നായകള്‍. ആ രീതിയില്‍ അവയെ കണ്ട് പരിപാലിക്കാന്‍ നമുക്ക് സാധിക്കണം. മനുഷ്യരും നായ്ക്കളും ഒരുമിച്ച് ഈ ഭൂമിയില്‍ ജീവിക്കുന്ന അവസ്ഥയിലേക്ക് വരാന്‍ നമുക്ക് കഴിയണമെന്ന് മേയര്‍ പറഞ്ഞു. നായ്ക്കളെ കൊന്നുകളയുകയല്ല പരിഹാരം. സൂറത്തില്‍ പ്ലേഗ് ഉണ്ടായത് തെരുവുനായ്ക്കളെ കണ്ടമാനം നശിപ്പിച്ചപ്പോഴാണ്. അവരും അവരുടേതായ കര്‍ത്തവ്യങ്ങള്‍ ലോകത്ത് ചെയ്യുന്നുണ്ട്. നമ്മള് അത് അറിയുന്നില്ലെന്നും മേയര്‍ പറഞ്ഞു. നായ്ക്കളെ സ്നേഹിച്ച് സൗമ്യരാക്കാന്‍ നമുക്ക് കഴിയണമെന്നാണ് ഈ അവസ്ഥയില്‍ എല്ലാവരോടും പറയാനുള്ളത്. അതിന് സാധിക്കാതെ വരുമ്പോഴാണ് മറ്റ് മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടി വരുന്നതെന്നും ബീന ഫിലിപ്പ് പറഞ്ഞു’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: