തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും രണ്ടാഴ്ച നീണ്ടേക്കുന്ന യൂറോപ്പ് യാത്രയ്ക്ക് ഒരുങ്ങുന്നു. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും യൂറോപ് സന്ദര്‍ശിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഒക്ടോബര്‍ ആദ്യത്തെ ആഴ്ചയാണ് സന്ദര്‍ശനം.
ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും, ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സംഘം സന്ദര്‍ശിച്ചേക്കും. ചിലപ്പോള്‍ കൂടുതല്‍ മന്ത്രിമാരും സംഘത്തിലുണ്ടാകാന്‍ സാധ്യതയുണ്ട്. എത്രമന്ത്രിമാരുണ്ടാകുമെന്ന കാര്യത്തില്‍ പൊതുഭരണവകുപ്പ് സ്ഥിരീകരണം നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: