അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഏകദേശം 1,800 കോടി രൂപ ചിലവ് വരുമെന്ന് നിര്‍മാണ ചുമതലയുള്ള ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. സുപ്രീം കോടതി നിര്‍ദേശ പ്രകാരം ക്ഷേത്ര നിര്‍മാണത്തിന് നിയോഗിക്കപ്പെട്ട ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റാണ് കണക്കുകള്‍ അറിയിച്ചത്.
അടുത്ത വര്‍ഷം ഡിസംബറില്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തായാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 2024 ല്‍ പ്രതിഷ്ഠ നടത്താനാകുമെന്നു കരുതുന്നു, ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മാത്രമായി 1,800 കോടി രൂപ ചെലവ് വരും.
കൂടാതെ ക്ഷേത്രത്തിലെ മറ്റു ക്രമീകരണങ്ങള്‍, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കായി കൂടുതല്‍ തുക കണ്ടെത്തേണ്ടി വരുമെന്നും ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് അറിയിച്ചു. ഏറെ നാളത്തെ ആലോചനകള്‍ക്കും നിരവധി പേരുടെ അഭിപ്രായങ്ങള്‍ക്കും ശേഷമാണ് ക്ഷേത്ര
നിര്‍മാണവുമായി ബന്ധപ്പെട്ട ട്രസ്റ്റിന്റെ നിയമങ്ങളും അന്തിമ നിയമങ്ങളും തീരുമാനമാക്കിയത്, ഹൈന്ദവ വിഗ്രഹങ്ങളും രാമായണത്തിലുള്പ്പെടുന്ന കഥാപാത്രങ്ങളുടെ വിഗ്രഹങ്ങളും ക്ഷേത്ര അങ്കണത്തില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: