മലപ്പുറം: മാരക മയക്കുമരുന്നുമായി ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. വഴിക്കടവ് ചെക്പോസ്റ്റിലാണ് മാരകമയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്. 75 ഗ്രാം എംഡിഎംഎ നാല്വര്കൂട്ടത്തിന്റെ പക്കല്‍ ഉണ്ടായിരുന്നു. ബെംഗളൂരില്‍നിന്ന് മയക്കുമരുന്നെത്തിച്ച് വിതരണം ചെയ്യുന്നതായിരുന്നു രീതി.
മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സി.പി. അസ്ലമുദ്ദീന്, ഭാര്യ ഷിഫ്ന, കാവനൂര്‍ സ്വദേശി മുഹമ്മദ് സാദത്ത് അത്താണിക്കല്‍, വഴിക്കടവ് സ്വദേശി എന്‍.കെ. കമറുദ്ദീന് എന്നിവരെയാണ് നിലമ്പൂര്‍ റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സി. സന്തോഷും സംഘവും അറസ്റ്റ് ചെയ്തത്.
ഇവര്‍ കുടുംബസമേതം ബെംഗളൂരുവില്‍ പോയി എംഡിഎംഎ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്പോസ്റ്റ് കടത്താന്‍ ശ്രമിക്കുമ്പോഴാണ് പരിശോധനയ്ക്കിടെ പിടിയിലായത്. ദമ്പതികളുടെ ഗൂഡല്ലൂരിലെ തോട്ടത്തില്‍ നിന്ന് ജോലിക്കാരെയും കൂട്ടി നാട്ടിലേക്ക് വരുന്നുവെന്ന വ്യാജേനയാണ് ഇവര്‍ ജീപ്പിലും ബൈക്കുകളിലുമായി മയക്കുമരുന്ന് കടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെക് പോസ്റ്റില്‍ പരിശോധന നടത്തുകയായിരുന്നു.
ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ച വാഹനങ്ങള്‍ എക്സൈസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ നാല് പേരെയും പ്രതിയാക്കി എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലഹരികടത്ത് തടയാന്‍ ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡും, മലപ്പുറം ഐബിയും, നിലമ്പൂര്‍, കാളികാവ് റേഞ്ച്, വഴിക്കടവ് ചെക്ക്പോസ്റ്റ് പാര്‍ട്ടിയും സംയുക്തമായാണ് പരിശോധന നടത്തിയത്. പിടികൂടിയ എംഡിഎംഎ അഞ്ച് ലക്ഷം രൂപയോളം വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇരുപതു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ ചെയ്തിട്ടുള്ളത്. എക്സൈസ് ക്രൈം ബ്രാഞ്ച് സിഐ: ആര്.എല്‍. ബൈജു, എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗങ്ങളായ മലപ്പുറം ഐബി ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖ്, ഇന്‍സ്പെക്ടര്‍ ടി. ഷിജു മോന്, പി.ഒ. ഷിബു ശങ്കര്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: