Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗ്യാന്‍ വാപി മസ്ജിദില്‍ ആരാധാന നടത്താന്‍ അനുവാദം; ഹിന്ദു സ്ത്രീകളുടെ ഹര്‍ജി നിലനില്‍ക്കുമോ എന്നതില്‍ വാരണസി കോടതി ഇന്ന് വിധി പറയും; കനത്ത സുരക്ഷ

ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് വാരണസി ജില്ലാ കോടതി ജഡ്ജി എ.കെ. വിശ്വേശ് വാദം കേട്ട ശേഷം ഇന്ന് വിധി പറയുക.

Janmabhumi Online by Janmabhumi Online
Sep 12, 2022, 10:51 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

വാരണസി: ഗ്യാന്‍ വാപി മസ്ജിദില്‍ തടസ്സമില്ലാതെ ദൃശ്യവും അദൃശ്യവുമായ എല്ലാ ദൈവങ്ങളേയും ആരാധിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍  വാരണസി ജില്ലാ കോടതി ഇന്ന് വിധി പറയും. കാശി ക്ഷേത്രം, ഗ്യാന്‍ വാപി മസ്ജിദ്, കോടതി എന്നിവ കനത്ത സുരക്ഷയിലാണ്. ഭക്തരായ അഞ്ചു സ്ത്രീകളാണ് ആരാധന അവകാശപ്പെട്ട് കോടതിയെ സമീപിച്ചത്.  

ഗ്യാന്‍വാപി മസ്ജിദ് കേസില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് വാരണസി ജില്ലാ കോടതി ജഡ്ജി എ.കെ. വിശ്വേശ്  വാദം കേട്ട ശേഷം ഇന്ന് വിധി പറയുക.  ആരാധനാലയ നിയമം അനുസരിച്ച് ഹിന്ദുക്കളുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് മുസ്ലിം വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു.  അതിനാല്‍ ഹിന്ദുക്കള്‍ നല്‍കിയ സ്വതന്ത്ര ആരാധന അനുവദിക്കണമെന്ന ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും തള്ളിക്കളയണമെന്നും മുസ്ലിം വിഭാഗം  അഭിഭാഷകര്‍ വാദിച്ചു.  കേസില്‍ ഒരു പാര്‍ട്ടിയായി തങ്ങളെക്കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേനയും ജില്ലാ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഗ്യാന്‍ വാപി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യമാണ് ഹിന്ദു സേന ഉന്നയിച്ചിരിക്കുന്നത്.  

അതേ സമയം വീഡിയോ സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയതായാണ് ഹിന്ദു വിഭാഗം അഭിഭാഷകന്റെ വാദം. അതിനിടെ ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാശിവിശ്വനാഥ ക്ഷേത്രം മഹന്ത് ഡോ. കുലപതി തിവാരി നല്‍കിയ ഹര്‍ജിയും വാരണസി ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.  

നേരത്തെ വിഡിയോ സര്‍വ്വേയില്‍ മസ്ജിദിനകത്ത് ശിവലിംഗം കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മുസ്ലിങ്ങളുടെ ആരാധന തടസ്സപ്പെടാത്ത രീതിയില്‍ ശിവലിംഗം കണ്ടെത്തിയ ഭാഗം മുദ്രവെച്ച് വേര്‍തിരിക്കാനും ഈ ഭാഗത്ത് കയ്യേറ്റമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.  കേസില്‍ വാരണസി ജില്ലാ കോടതി വാദം കേള്‍ക്കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് അതുവരെ കേസില്‍ വാദം കേട്ട വാരണസി സിവില്‍ കോടതിയില്‍ നിന്നും കേസ് വാരണസി ജില്ലാ കോടതി ഏറ്റെടുത്തത്.  

ഹിന്ദു പരാതിക്കാര്‍(അഞ്ച് സ്ത്രീ ഭക്തര്‍) അവകാശപ്പെടുന്നതുപോലെ ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ഹിന്ദു വിഗ്രഹങ്ങള്‍ ഉണ്ടോ എന്ന് ഉറപ്പാക്കാന്‍  കോടതി നിയോഗിച്ച കമ്മീഷന്‍ വീഡിയോ ചിത്രീകരണം ചെയ്യണമെന്ന് വാരണസി സിവില്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കമ്മീഷന്‍ ഇരുവിഭാഗത്തിന്റെയും അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മൂന്ന് ദിവസം വീഡിയോ സര്‍വ്വേ നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് വാരണസി ജില്ലാ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചാകും കോടതി വിധി.

Tags: courtജ്ഞാന്‍ വ്യാപി മസ്ജിദ്അപേക്ഷജ്ഞാന്‍ വ്യാപി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

Kerala

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

Kerala

ഹൈബ്രിഡ് കഞ്ചാവ് : ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Thiruvananthapuram

എം.ആര്‍ അജിത് കുമാറിനെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയില്ല: വിജിലന്‍സ് ഉദ്യോഗസ്ഥന് കോടതിയുടെ ശകാരം

Kerala

വക്കം ഷാഹിന വധക്കേസ് : പ്രതി നസിമുദ്ദീന് 23 വര്‍ഷം കഠിന തടവും ജീവപര്യന്തം തടവും പിഴയും

പുതിയ വാര്‍ത്തകള്‍

ദൽഹി നിവാസികൾക്ക് സന്തോഷവാർത്ത, അടുത്ത രണ്ട് മാസത്തിനുള്ളിൽ 500 ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങും

കേദാർനാഥിൽ എയർ ആംബുലൻസ് തകർന്നു വീണു : അപകടത്തിൽപ്പെട്ടത് ഋഷികേശ് എയിംസിലെ ഹെലികോപ്റ്റർ 

പാക് ഭീകരതയ്‌ക്കെതിരെ സർവകക്ഷിസംഘം; പ്രതിനിധികളുടെ പട്ടിക പുറത്തു വിട്ട് കേന്ദ്ര സർക്കാർ

വെള്ളി മെഡലുമായി ഹൃതിക്ക് കൃഷ്ണന്‍ പി. ജി

പരിശീലകന്‍ ഇല്ല; ഷൂട്ടിങ്ങില്‍ ലക്ഷ്യം തെറ്റാത്ത ഹൃതിക്കിന് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി

കെടിയുവിലെ അന്വേഷണം അധികാരപരിധി വിട്ടുള്ള പ്രഹസനം; സർക്കാർ നീക്കം സര്‍വകലാശാലകളില്‍ അരാജകത്വം സൃഷ്ടിക്കാൻ: സിന്‍ഡിക്കേറ്റംഗങ്ങള്‍

ഇന്തോനേഷ്യയിൽ നിന്നും മുംബൈയിലെത്തിയ രണ്ട് ഐസിസ് ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തു : പിടിയിലായത് വിമാനത്താവളത്തിൽ വച്ച്

ഐപിഎല്‍ ഇന്ന് മുതല്‍ വീണ്ടും…

സൂപ്പര്‍ബെറ്റ് റൊമാനിയയില്‍ പ്രജ്ഞാനന്ദയ്‌ക്ക് കിരീടം; സമ്മാനത്തുകയായി ലഭിക്കുക 66 ലക്ഷം രൂപ

പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിന്റെ പേര് നിര്‍ദേശിക്കാതെ കോണ്‍ഗ്രസ് ; കേന്ദ്രസർക്കാർ തന്നെ ഉൾപ്പെടുത്തിയതിൽ അഭിമാനമെന്ന് ശശി തരൂർ

രാജപാളയം ബാസ്‌കറ്റ്‌ബോളില്‍ ജേതാക്കളായ കെഎസ്ഇബി ടീം

കെ.എസ്.ഇ.ബി വനിതകള്‍ ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies